പുല്ലാട്: കോയിപ്രം പഞ്ചായത്ത് 8ാം വാർഡ് വരയന്നൂർ 110ാം നമ്പർ അംഗനവാടിക്ക് സൗജന്യമായി അംഗനവാടി കെട്ടിടം പണിയുന്നതിന് വസ്തു ലഭിച്ചു. വാർഡ് മെമ്പറും കോയിപ്പുറം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വിജയകുമാർ സി എസിന്റെ ഇടപെടിലൂടെയാണ് വസ്തു ലഭിച്ചത്. വരയന്നൂർ ഇല്ലത്തു പറമ്പിൽ ശ്രീമതി ബിനു അനിൽകുമാറാണ് സൗജന്യമായി 3സെന്റ് ഭൂമി നൽകിയത്. 3വർഷം മുമ്പ് മരണം അടഞ്ഞ ഭർത്താവ് അനിൽകുമാറിന്റെ ഓർമ്മക്കു വേണ്ടിയാണ് ഭാര്യ ബിനു അനിൽകുമാർ ഭൂമി നൽകിയത്. മക്കളായ അഭിജിത്, ആദിത്യ എന്നിവരുടെ സാനിധ്യത്തിൽ ആയിരുന്നു വസ്തു കൈമാറ്റ ചടങ്ങ്. കഴിഞ്ഞ 30വർഷമായി വരയന്നൂർ 110-ാം നമ്പർ അംഗനവാടി വരയന്നൂർ സർവോദയ വായനശാല വക കെട്ടിടത്തിൽ വാടകക്കാണ് പ്രവർത്തിച്ചിരുന്നത്. അംഗനവാടി കെട്ടിടം പണിയുന്നതിനു സൗജന്യമായി 3സെന്റ് ഭൂമി ആവിശ്യമാണെന്ന് പറഞ്ഞപ്പോൾ ശ്രീമതി ബിനു അനിൽകുമാർ അത് സൗജന്യമായ് തരാമെന്ന് അറിയിക്കുകയാണ് ഉണ്ടായത്. വസ്തുവിന്റെ രേഖകൾ വാർഡ് മെമ്പർക്ക് കൈമാറി. ചടങ്ങിൽ കോയിപ്രം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാജി പഞ്ചായത്ത് ഉദ്യോഗസ്ഥൻ ബിനേഷ് എന്നിവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

