നിയമസഭാ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിൽ ആകെ സമർപ്പിച്ചത് 60 സെറ്റ് പത്രിക

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയിൽ ആകെ സമർപ്പിച്ചത് 60 സെറ്റ് നാമനിർദേശ പത്രിക. അവസാന ദിനമായ ഇന്നലെ (മാർച്ച് 23) 45 സെറ്റ് പത്രിക കൂടി സമർപ്പിച്ചു.

തിരുവല്ല നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് സ്ഥാനാർഥി അഡ്വ. വർഗീസ് മാമ്മൻ രണ്ട് സെറ്റും ബിജെപി സ്ഥാനാർഥി അനൂപ് ആന്റണി രണ്ട് സെറ്റും ബിഎസ്പി സ്ഥാനാർഥി രമേശ് രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാർഥികളായ കെ കെ സുരേന്ദ്രൻ, സീൻ തോമസ്, അജു അലക്സ്, തോമസ് മാമൻ എന്നിവർ ഓരോ സെറ്റ് പത്രിക വീതം വരണാധികാരിക്ക് നൽകി.

ആറന്മുള നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ മൂന്ന് സെറ്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി അബിൻ വർക്കി മൂന്ന് സെറ്റ്, സിപിഐ (എം) സ്ഥാനാർഥി വീണാ കുര്യാക്കോസ് ഒരു സെറ്റ്, സിപിഐ (എം) സ്ഥാനാർഥി ശങ്കരൻ ഒരു സെറ്റ്, ബിഎസ്പി സ്ഥാനാർഥി വി ആർ പ്രഭാകരൻ ഒരു സെറ്റ്, സ്വതന്ത്ര സ്ഥാനാർഥി എസ് രാമചന്ദ്രൻ ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് മുന്നിൽ സമർപ്പിച്ചു.

കോന്നി നിയോജക മണ്ഡലത്തിൽ സിപിഐ (എം) സ്ഥാനാർഥി അഡ്വ. കെ യു ജനീഷ് കുമാർ ഒരു സെറ്റ് പത്രിക വരണാധികാരിക്കും രണ്ട് സെറ്റ് പത്രിക ഉപവരണാധികാരിക്കും സമർപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി സതീഷ് കൊച്ചുപറമ്പിൽ രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാർഥി വർഗീസ് ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് നൽകി. കോന്നി നിയോജക മണ്ഡലത്തിൽ സിപിഐ (എം) സ്ഥാനാർഥി ആർ ബി രാജീവ് കുമാർ ഒരു സെറ്റ്, ബിഡിജെഎസ് സ്ഥാനാർഥികളായ റ്റി പി സുന്ദരേശൻ, പി ജഗത്പ്രിയ എന്നിവർ ഓരോ സെറ്റ് പത്രികയും ഉപവരണാധികാരിക്ക് മുമ്പാകെ സമർപ്പിച്ചു.

അടൂർ നിയോജക മണ്ഡലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി അഡ്വ. സി വി ശാന്തകുമാർ മൂന്ന് സെറ്റും ബിജെപി സ്ഥാനാർഥി അഡ്വ. കെ പ്രതാപൻ മൂന്ന് സെറ്റും ബിഎസ്പി സ്ഥാനാർഥി സി എഫ് ശിവകുമാർ ഒരു സെറ്റും സിപിഐ സ്ഥാനാർഥി അച്ചുതൻ ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് മുമ്പാകെ നൽകി.

റാന്നി നിയോജക മണ്ഡലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി പഴകുളം മധു നാല് സെറ്റ്, ട്വന്റി-20 സ്ഥാനാർഥി തോമസ് കെ സാമുവേൽ രണ്ട് സെറ്റ്, കേരള കോൺഗ്രസ് (എം) സ്ഥാനാർഥി വിപിൻ ഒരു സെറ്റ്, ബിജെപി സ്ഥാനാർഥി ശ്രീഹരി ഒരു സെറ്റ് പത്രികയും ഉപവരണാധികാരിക്ക് മുമ്പാകെ സമർപ്പിച്ചു.

തിരുവല്ലയിൽ 15, റാന്നി 11, ആറന്മുള, കോന്നി നിയോജകമണ്ഡലത്തിൽ 12 വീതവും അടൂരിൽ 10 നാമനിർദേശ പത്രികയുമാണ് ആകെ സമർപ്പിച്ചത്. ജില്ലയിൽ 31 സ്ഥാനാർഥികൾ പത്രിക നൽകി.

Leave a Reply

Your email address will not be published. Required fields are marked *