അടൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സി വി ശാന്തകുമാർ നോമിനേഷൻ പത്രിക സമർപ്പിച്ചു.

Pathanamthitta Politics

അടൂർ : നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ സി വി ശാന്തകുമാർ നോമിനേഷൻ പത്രിക സമർപ്പിച്ചു. അടൂർ റവന്യൂ ഡിവിഷൻ ഓഫീസർ വിപിൻകുമാർ എം നാണ് പത്രിക സമർപ്പിച്ചത്. രാവിലെ കോൺഗ്രസ് നേതാവായിരുന്ന എം ജി കണ്ണന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം അടൂർ ഗാന്ധി സ്ക്വയറിൽ എത്തിച്ചേർന്ന് ഗാന്ധി പ്രതിമയിലും അംബേദ്കർ പ്രതിമയിലും പുഷ്പാർച്ചന സമർപ്പിച്ചശേഷം നൂറുകണക്കിന് വരുന്ന യുഡിഎഫ് പ്രവർത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിലാണ് അടൂർ പട്ടണം ചുറ്റിയുള്ള പ്രകടനത്തോടെ അടൂർ റവന്യൂ ഡിവിഷൻ ഓഫീസറുടെ മുമ്പാകെ എത്തിച്ചേർന്നു പത്രിക സമർപ്പിച്ചത്.

ആന്റോ ആന്റണി എംപി, യൂ ഡി എഫ് കൺവീനർ അഡ്വ അടൂർ പ്രകാശ് എംപി. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *