റാന്നി : കോഴിക്കടയിൽ വിൽപനക്ക് കൊണ്ട് വന്ന കോഴിക്ക് നാല് കാൽ കണ്ടത് കൗതുകമായി. ബ്ലോക്കുപടിയിൽ പ്രവർത്തിക്കുന്ന സജിയുടെ ഉടമസ്ഥതയിലുള്ള മാതാ ചിക്കൻ സെന്ററിലാണ് ഈ കൗതുക കോഴി എത്തിയത്. ഇന്നലെ രാവിലെ എരുമേലിയിൽ നിന്ന് എത്തിയ ലോഡിലാണ് കോഴിയുണ്ടായിരുന്നത്. സാധാരണയുള്ള കാലിന് മുകളിലായി ഇരുവശത്തും രണ്ട് കാല് കൂടി പുറകിലേക്ക് വളർന്നിരിക്കുന്നു. കോഴി പൂർണ്ണ ആരോഗ്യത്തോട് ഇരിക്കുന്നു. 20 വർഷം മുൻപ് മൂന്ന് കാലുള്ള കോഴി വിൽപനയ്ക്ക് വന്നിട്ടുണ്ടെന്ന് ഉടമ സജി പറഞ്ഞു. നാല് കാലുള്ള കോഴിയെ തൽക്കാലം വിൽക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞുകേട്ട് നിരവധിയാളുകളാണ് നാലുകാലുള്ള കോഴിയെ കാണാനെത്തുന്നത്.


