പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നൽകുന്ന പരസ്യങ്ങളുടെ പ്രീ-സർട്ടിഫിക്കേഷനു വേണ്ടിയുള്ള മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) സെല്ലിന്റെയും മാധ്യമ നിരീക്ഷണത്തിനുള്ള മീഡിയ സെല്ലിന്റെയും ഉദ്ഘാടനം ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിലാണ് സെല്ലിന്റെ പ്രവർത്തനം.
ദിനപത്രം, ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ തുടങ്ങിയവയിൽ വരുന്ന പരസ്യങ്ങളുടെ പ്രീ-സർട്ടിഫിക്കേഷനും മാധ്യമങ്ങളിൽ വരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാർത്ത, പെയ്ഡ് ന്യൂസ് തുടങ്ങിയവയുടെ നിരീക്ഷണവുമാണ് എം.സി.എം.സിയുടെ ചുമതല.
എഡിഎം എ വിജയൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ എസ് നസിയ, ഡി എം ഡെപ്യൂട്ടി കലക്ടർ ജി സുരേഷ്ബാബു, ജില്ല ലോ ഓഫീസർ കെ സോണിഷ് , ജില്ല ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ, അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പ്രവീൺ ജി നായർ എന്നിവർ പങ്കെടുത്തു.


