സര്‍ട്ടിഫിക്കറ്റ് വിതരണം

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പിഎംകെവിവൈ, ഐലൈയ്ക്ക് സ്‌കീമുകളില്‍ പഠിച്ച വിവിധ ബാച്ചുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ അധ്യക്ഷനായി. കുന്നന്താനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. മധുസൂദനന്‍ നായര്‍, അസാപ്പ് സിഎസ്പി സൗത്ത് സോണ്‍ മെന്റര്‍ ബാലു വേണുഗോപാല്‍, അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് ശ്രീലക്ഷ്മി എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *