പന്തളം – ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ജോബ് സ്റ്റേഷൻ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള നോളജ് ഇക്കണോമി മിഷന്റെയും ജോബ് സ്റ്റേഷന്റെയും സേവനം ഉദ്യോഗാർഥികളിലേക്ക് എത്തിക്കുന്നതിനാണ് ജോബ്സ്റ്റേഷൻ ആരംഭിച്ചത്. തൊഴിൽ മേളകളിൽ പങ്കെടുത്ത് തൊഴിൽ ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോദ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ്മോൻ, അംഗങ്ങളായ വി. എം. മധു, പോൾ രാജൻ, ലാലി ജോൺ, രേഖാ അനിൽ, ജൂലി ദിലീപ്, ജോൺസൺ ഉള്ളന്നൂർ, എ. സനൽ കുമാർ, അമ്പിളി എസ്. നായർ, തുമ്പമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വർഗീസ്, കുളനട ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ അയനി സന്തോഷ്, വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ബി ഹരികുമാർ, ഡി പി എം ഷിജു എം സാംസൺ, പി എം യു അംഗം ജോർജ് വർഗീസ്, ജോബ് സ്റ്റേഷൻ ഇൻ ചാർജ് നിബിൻ തോമസ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അടൂർ നഗരസഭയിലെ ജനപ്രതിനിധികൾ, സി ഡി എസ്, കുടുംബശ്രീ പ്രവർത്തകർ, കില, സാക്ഷരതാ പ്രേരക് ഉദ്യോഗസ്ഥർ, റിസോഴ്സ് പേഴ്സൺസ് തുടങ്ങിയവർ പങ്കെടുത്തു.


