കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളി രണ്ടാമത് ഇൻ്റർനാഷണൽ കൺവൻഷന് മുന്നോടിയായി

World Kottayam

കോട്ടയം – കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന രണ്ടാമത് ഇൻ്റർനാഷണൽ കൺവൻഷന് മുന്നോടിയായി വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ IBRF ഇൻ്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ വള്ളംകളിയുടെ പൈതൃക കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന Meet & Greet യോഗങ്ങളിൽ കോട്ടയം ഏരിയ യോഗം മാർച്ച് 8 ഞായറാഴ്ച കോട്ടയം വെസ്റ്റ് ക്ലബ് ഹാളിൽ നടത്തപ്പെട്ടു. താഴത്തങ്ങാടി ജലമേളയുടെ മുഖ്യ സംഘാടകർ പങ്കെടുത്ത യോഗത്തിൽ IBRF നാഷണൽ സെക്രട്ടറി ശ്രീ കുര്യച്ചൻ കെ ജി അദ്ധ്യഷനായി. ക്ലബ്ബിന്റെ ട്രഷറർ ശ്രീ രാജേഷ് സ്വാഗതം പറഞ്ഞു. IBRF global പ്രസിഡന്റും കാനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യ സംഘടകനുമായ ശ്രീ കുര്യൻ പ്രക്കാനം മുഖ്യാതിഥി ആയിരുന്നു. മാർച്ച് 29 നു നടക്കുന്ന രണ്ടാമത് ഇന്റർനാഷണൽ കൺവെൻഷൻ വാൻ വിജയമാക്കാൻ എല്ലാ വല്ല സമിതികളും പരിശ്രമിക്കണമെന്നും കുര്യൻ പ്രക്കാനം അഭ്യർത്ഥിച്ചു. IBRF വള്ളംകളി മേഖലയെ കൂട്ടിയിണക്കുന്ന ചങ്ങല ആണെന്നും എല്ലാ സഹകരണങ്ങളും കോട്ടയത്തെ വെസ്റ്റ് ക്ലബ്ബിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും നാഷണൽ സെക്രട്ടറി കുര്യച്ചൻ കെ ജി പറഞ്ഞു . രാജേഷ് കുമാർ സുനിൽ മാത്യു എന്നിവർ യോഗത്തിൽ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *