ഇലന്തൂർ – കാർഷിക, പാർപ്പിട മേഖലകൾക്ക് മുൻഗണന നൽകി ഇലന്തൂർ ഗ്രാമപഞ്ചാത്തിന്റെ 2026- 27 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നം യഥാർത്ഥമാക്കാൻ ലൈഫ്, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതികൾക്ക് 1.24 കോടി രൂപ വകയിരുത്തി. സമഗ്ര തരിശു ഭൂമി വികസനത്തിനും പദ്ധതിയിൽ പ്രമുഖ്യമുണ്ട്. സമഗ്ര കുടിവെള്ള പദ്ധതിക്ക് 12.21 ലക്ഷം രൂപയും വയോജന സാന്ത്വന പരിചരണത്തിന് 16.30 ലക്ഷം രൂപയും വകയിരുത്തി. വയോജനങ്ങൾക്കും വീടുകളിൽ ഒറ്റക്ക് താമസിക്കുന്നവർക്കും പ്രത്യേക പരിചരണം ഒരുക്കും. മാസം തോറും വയോജന സംഗമം സംഘടിപ്പിച്ച് മെഡിക്കൽ ചെക്കപ്പ്, യോഗപരിശീലനം, ബോധവത്കരണം
എന്നിവ ഒരുക്കും.
തൊഴിലുറപ്പ് പദ്ധതിക്കായി 2.24 കോടി രൂപ നീക്കി വച്ചു.. ബഡ്സ് സ്കൂൾ, സ്റ്റേഡിയം നവീകരണം, ഹാപ്പിനസ്സ് പാർക്ക്, ഇലക്ട്രിക് ശ്മാശനം, പകൽ വീട്, ഷോപ്പിംഗ് കോംപ്ലക്സ് ഒന്നാം നില പൂർത്തീകരണം, ശുചിത്വ ഗ്രാമം, പരിസ്ഥിതി സൗഹൃദ ഗ്രാമം, യുവജനങ്ങളുടെ ശാക്തീകരണം തുടങ്ങിയ പദ്ധതികളും ബഡ്ജറ്റിലുണ്ട്. 20. 39 കോടി രൂപ വരവും 18.71 കോടി രൂപ ചിലവും 6.46 ലക്ഷം രൂപ നീക്കു ബാക്കിയും വരുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ലളിതമ്മ തോമസ് അവതരിപ്പിച്ചു. പ്രസിഡന്റ് കെ. പി മുകുന്ദന്റെ അദ്ധ്യക്ഷതയിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ സാം ചെമ്പകത്തിൽ, എ. എസ്. മനോജ്, റേച്ചൽ തോമസ്, അംഗങ്ങളായ കെ. ജി റജി, അനിത സോമൻ, എസ്. അരുൺ രാജ്, കെ. ശില്പ, ബിന്ദു ഷൈബു, മേഴ്‌സി ജോൺസൻ, ഇന്ദിരാ മോഹൻ, ജോഷ്വാ സാമൂവൽ, രെഞ്ചു രാജേഷ്, സെക്രട്ടറി സന്ദീപ് ജേക്കബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

