ചിറ്റാർ: ഒമ്പത് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. ചിറ്റാർ ഫാക്ടറിപ്പടി മാമല പുത്തൻപുരയിൽ വീട്ടിൽ ഫിലിപ്പ് എന്ന് വിളിക്കുന്ന ഫിലിപ്പോസ് (66) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു മാസങ്ങൾക്ക് മുൻപ് സ്‌കൂൾ വേനലവധിക്കാലത്തായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടക്കുന്നത്. പ്രദേശത്തെ കൈതച്ചക്ക തോട്ടത്തിലൂടെ നടന്നുപോവുകയായിരുന്ന കുഞ്ഞിനെ പ്രതി ബലമായി കാലിൽ പിടിച്ച് നിലത്തുതള്ളിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ ചുരുക്കം:
പീഡന വിവരം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയതോടെ രക്ഷിതാക്കൾ ഉടൻതന്നെ പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയെവിവരമറിയിച്ചു. ചൈൽഡ് വെൽഫയർ കമ്മറ്റിയിൽ നിന്ന് ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ചിറ്റാർ പോലീസ് കേസെടുത്ത് അടിയന്തരമായി അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോകാൻ സാധ്യതയുണ്ടായിരുന്ന പ്രതിയെ പോലീസ് അതിവേഗം പിടികൂടുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു
ചിറ്റാർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീസ് എ., എസ്.സി.പി.ഒ മാരായ ശ്രീകുമാർ, പ്രവീൺ, സി.പി.ഒ അൻവർഷ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


