വനിതാ ദിനാഘോഷം നിരണത്ത് അച്ചാമ്മ മത്തായിയെ ആദരിച്ചു കൊണ്ട് തുടക്കമായി ;

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ – നിരണം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോക വനിതാദിന ആഘോഷത്തിന് തുടക്കമായി. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് “കേരള കാൻ ” പരിപാടിയോടനു ബന്ധിച്ച് പ്രശസ്ത സിനിമാതാരം ശ്വേത മേനോൻ അച്ചാമ്മ മത്തായിയെ ആദരിച്ച് തുടക്കം കുറിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജർ ഫാദർ. സിജോ പന്തപ്പള്ളിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി സാമൂവേൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐശ്വര്യ ജിനീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മത്തായി, അജോയ് കെ വർഗീസ്, അനീഷ് എം ബി, റേച്ചൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

നാളെ നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ നിരണത്തെ മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങളെയും ആദരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *