പത്തനംതിട്ട – ഡ്യൂട്ടിക്ക് വരുന്നവഴി പത്തനംതിട്ട ഫയർ സ്റ്റേഷന് മുന്നിലെ റോഡിൽ കിടന്ന് കിട്ടിയ പണവും, റേഷൻ കാർഡ് ഉൾപ്പെടെ യുള്ള മറ്റു രേഖകൾ അടങ്ങിയ പേഴ്സ് പത്തനംതിട്ട അഗ്നി രക്ഷാ സേന സ്കൂബ ടീം അംഗം ശ്രീ. ജിത്തുവിനു വഴിയിൽ കിടന്ന് കിട്ടിയത് നിലയത്തിൽ എത്തിക്കുകയും,
അതിനകത്തു ഉണ്ടായിരുന്ന ആംബുലൻസിന്റെ കാർഡിലെ ഫോൺ നമ്പരിൽ വിളിച്ചനേഷിച്ചു ടിയാനെ വിളിച്ചറിയിച്ചു. ശ്രീ. ഷാജിമാത്യു, കരവട്ടത് വീട്, മലയാലപ്പുഴ എന്ന ആളിന്റെ ആയിരുന്നു കളഞ്ഞു കിട്ടിയ പഴ്സ്. രാവിലെ മകനെ സ്കൂളിൽ കൊണ്ട് വിടാൻ വരുന്നവഴി നഷ്ടപ്പെട്ടതായിരുന്നു പേഴ്സ്. ടിയാൻ നിലയത്തിൽ എത്തി പഴ്സ് കൈപറ്റി നന്ദി അറിയിച്ചു മടങ്ങി. 20/11/2025 രാവിലെ 08:30 നായിരുന്നു സംഭവം.



