കനേഡിയൻ നെഹ്രു ട്രോഫി രണ്ടാമത് ഇൻ്റർനാഷണൽ കൺവൻഷന്റെ മുന്നോടിയായി Meet & Greet

Kerala Alappuzha

ആലപ്പുഴ – ലോക പ്രശസ്തമായ കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് കേരളത്തിൽ വെച്ച് നടത്തപ്പെടുന്ന രണ്ടാമത് ഇൻ്റർനാഷണൽ കൺവൻഷന് മുന്നോടിയായി വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ IBRF ഇൻ്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ വള്ളംകളിയുടെ പൈതൃക കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന Meet & Greet യോഗങ്ങളിൽ രണ്ടാം യോഗം മാർച്ച് 6 വെള്ളിയാഴ്ച ചമ്പക്കുളം ഫാദർ പേരുക്കര ഹാളിൽ വെച്ച് നടന്നു. മോൻസ് കര്യമ്പള്ളിൽ ചമ്പക്കുളം അദ്ധ്യഷനായ ചടങ്ങിൽ അജിത്ത് കാരിച്ചാൽ സ്വാഗതം പറഞ്ഞു.

കഴിഞ്ഞ 16 വർഷമായി ക്യാനഡയിൽ സംഘടിപ്പിച്ചു വരുന്ന കനേഡിയൻ നെഹ്റു ട്രോഫിയുടെ മുഖ്യ സംഘാടകനും, IBRF ൻ്റെ ഗ്ലോബൽ പ്രസിഡൻ്റുമായ ഡോ. കുര്യൻ പ്രക്കാനം മുഖ്യ അതിഥിയായി പങ്കെടുത്തു. വള്ളംകളി ദൃക്സാക്ഷി വിവരണ രംഗത്തെ പ്രതിഭകളായ ഷാജി ചേരമൻ കാവാലം, ജോളി ചമ്പക്കുളം എന്നിവരെ ആന്തരാഷ്ട്ര വള്ളംകളിക്ക് വേണ്ടി മുഖ്യാതിഥി ഡോ. കുര്യൻ പ്രക്കാനം ആദരിച്ചു. വള്ളംകളി രംഗത്തെ പ്രമുഖരും പ്രഗത്ഭരുമായ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ജയൻ ചമ്പക്കുളം, ജഗേഷ് വീയപുരം, അശ്വന്ത് തായങ്കരി, തോമസ് പുളിങ്കുന്ന്, സോബിൻ മാത്യു നടുഭാഗം, മത്തായിച്ചൻ കാഞ്ഞിക്കൻ പുളിങ്കുന്ന് , രാജേന്ദ്രപ്രസാദ് എടത്വ , നിനോ .ടി. തോമസ് എടത്വ എന്നിവർ പ്രസംഗിച്ചു.. മോൻസ് ചമ്പക്കരയും, സിബി മാത്യുസും ചേർന്ന് IBRF ഗ്ലോബൽ പ്രസിഡണ്ട് ഡോ. കുര്യൻ പ്രക്കാനത്തെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. IBRF ചമ്പക്കുളം പ്രവർത്തക സമിതിയെ യോഗത്തിൽ തിരഞ്ഞെടുത്തു. വിനോദ് ഐറിസ് കാരിച്ചാൽ കൃതജ്ഞത രേഖപ്പെടുത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *