പത്തനംതിട്ട ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി പുസ്തക പ്രകാശനം !!

Cinema Pathanamthitta

പത്തനംതിട്ടയുടെ സാംസ്കാരിക ഭൂമികയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിച്ച ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിെ പുസ്തക പ്രസാധന രംഗത്തേക്കും പ്രവേശിച്ചു. ശ്രീ. ഉണ്ണിക്കൃഷ്ണൻ പൂഴിക്കാടിന്റെ “അടർന്നത് ” , ശ്രീ.പി.എസ്. മനോജ്കുമാറിന്റെ “നീർക്കണം” എന്നീ കവിതാ സമാഹാരങ്ങളാണ് ആദ്യ ഘട്ടത്തിൽ പ്രസിദ്ധീകരിച്ചത്. ഇന്ന് പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ലൂമിയർ ലീഗ് പ്രസിഡൻ്റ് ജി. വിശാഖൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഡോ. മധു ഇറവങ്കര, കവി ശ്രീ. കെ. രാജഗോപാൽ എന്നിവർ മുഖ്യ അതിഥികളായിരുന്നു. ശ്രീമതി. ചിത്ര. സി. മേനോൻ, ശ്രീമതി. സ്മൃതി മുരളീധർ എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ലൂമിയർ ലീഗ് പ്രസിഡന്റ് ജി വിശാഖൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീ. എം.എസ്. സുരേഷ് സ്വാഗതവും ട്രഷറർ ശ്രീ. രഘുനാഥൻ ഉണ്ണിത്താൻ നന്ദിയും പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *