നിലവിലെ ഈ സിസ്റ്റത്തിൽ തിരുത്തലുകൾ വേണമെന്ന് തോന്നിയതിനാലാകണം ഡോ. ഹാരീസ് പ്രതികരിച്ചത് : അതെന്തായാലൂം നന്നായി !!

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശാസ്ത്രക്രിയക്കാവിശ്യമായ ഉപകരണങ്ങൾ പോലും ഇല്ലാത്തതിൽ പ്രതികരിച്ച ഡോ. ഹാരീസ് ചൂണ്ടിക്കാണിച്ച വിഷയങ്ങൾ എല്ലാം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന്. സർക്കാർ ആശുപത്രികളിൽ സൗകര്യം വർദ്ധിച്ചതിന് അനുസരിച്ച് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. 2021 ൽ രണ്ടര ലക്ഷം പേരാണ് മെഡിക്കൽ കോളജിൽ സൗജന്യ ചികിൽസ നേടിയതെങ്കിൽ 2024 ൽ ആറര ലക്ഷമാണ്. രോഗികളുടെ എണ്ണത്തിലുള്ള ഈ വർദ്ധനവ് സർക്കാർ ആശുപത്രികളുടെ മികവിന് തെളിവാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരൾ മാറ്റൽ ശസ്ത്രക്രിയ വരെ നടക്കുന്നു. എല്ലാ സർക്കാർ ആശുപത്രികളിലും കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കരുത്. നിങ്ങൾ സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് മുന്നിൽ പോകാത്തത് എന്തു കൊണ്ടാണെന്നും മന്ത്രി മാധ്യമങ്ങളോടായി ചോദിച്ചു.

ഡോ. ഹാരിസ് പറയുന്ന കാര്യങ്ങൾ കൃത്യമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിക്കും. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ സർക്കാർ ആശുപത്രികളിൽ ഐപിയിലും ഓപിയിലുമെത്തുന്ന രോഗികളുടെയും സർജറികളുെടയും എണ്ണത്തിൽ വലിയ വർധനവുണ്ട്. 10 വർഷം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അപൂർവ രോഗത്തിന് ചികിൽസയുണ്ടായിരുന്നില്ല. ലിവർ ട്രാൻസ്്പ്ലാന്റേഷൻ നടത്തിയപ്പോൾ രോഗി മരിച്ചു പോയി. ഇന്നിപ്പോൾ എത്ര ലിവർ ട്രാൻസ്പ്ലാന്റേഷനാണ് ഇവിടെ നടക്കുന്നത്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർഡിയോളജി ഇന്റർവെൻഷൻസ് നടത്തുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്. ഡോ. ഹാരിസ് പറഞ്ഞിരിക്കുന്ന വിഷയം സിസ്റ്റത്തിന്റെ പ്രശ്‌നമായി കാണേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.

സിസ്റ്റത്തിൽ സൂക്ഷ്മമായ തിരുത്തലുകൾ ആവശ്യമൂണ്ടെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം ചൂണ്ടിക്കാണിച്ചത് അതാണ്. അദ്ദേഹത്തിന് വിശ്വാസമുള്ളതു കൊണ്ടാകാം അങ്ങനെ ചെയ്തത്. വേണ്ടപ്പെട്ടവരെ ചൂണ്ടിക്കാണിച്ചിട്ടും അത് സാധിക്കാതെ വന്നപ്പോൾ ശ്രദ്ധിക്കപ്പെടേണ്ട ഇടത്ത് എത്താൻ വേണ്ടി അദ്ദേഹം ചെയ്തതായിരിക്കാം. സിസ്റ്റമെന്നാൽ സർക്കാരും മറ്റ് സംവിധാനങ്ങളും അടങ്ങിയതാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കട്ടെ. രോഗിയുടെ വിഷയം സ്വന്തം വിഷയമായി കരുതുന്നിടത്താണ് ഡോക്ടർ വിജയിക്കുന്നത്. ഡോക്ടറുടെ പോസ്റ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കും.

സർക്കാർ ആശുപത്രികളെ അടച്ചാക്ഷേപിക്കരുത്. ഡേറ്റ പരിശോധിക്കണം. രോഗികളുടെ എണ്ണത്തിലെ വർധനവ് നമ്മൾ നോക്കണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 2021 ൽ മൂന്നര ലക്ഷം പേർ സൗജന്യ ചികിൽസ നേടിയത് 2024 ൽ ആറരലക്ഷമായി. മൂന്നു വർഷം കൊണ്ട് എത്ര വലിയ വർധനവാണ്. നമ്മുടെ സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങൾ ഗണ്യമായി വർധിച്ചുവെന്നതിന് തെളിവാണിത്. ജനങ്ങൾക്ക് വിശ്വാസമുള്ളതു കൊണ്ടാണ് സർക്കാർ ആശുപത്രിയിൽ എത്തുന്നത്. സാധാരണക്കാർ മാത്രമല്ല ഇന്ന് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്.

ചട്ടങ്ങൾ അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഇതിന് ഭേദഗതി വരുത്തുന്നതിന് ഫയൽ അദാലത്ത് നടത്തി വരികയാണ് എന്നും മന്ത്രി പറഞ്ഞു.

ഈ സിസ്റ്റത്തിലെ തകരാറുകൾ ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസിന് സമൂഹ മാധ്യമങ്ങളിൽ പിന്തുണ കൂടുകയാണ്. ചങ്കൂറ്റത്തോടെ  ഈ സിസ്റ്റത്തിനെതിരെ പ്രതികരിച്ച ഡോക്ടർക്ക് അഭിവാദ്യങ്ങൾ. !!

Leave a Reply

Your email address will not be published. Required fields are marked *