കോട്ട പാലം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കോട്ട പാലം, നെടുംപ്രയാർ- അരമന റോഡ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കോഴഞ്ചേരിയെയും ചെങ്ങന്നൂരിനെയും ബന്ധിപ്പിക്കുന്ന മാരാമൺ- ആറാട്ടുപ്പുഴ റോഡിൽ കോട്ട തോടിന് കുറുകെ പുനർനിർമാണം പൂർത്തിയാക്കിയ പാലം ശബരിമല തീർഥാടനം, മാരാമൺ കൺവെൻഷൻ കാലത്തെ തിരക്ക് കുറയ്ക്കും. കോട്ട തോടിന് കുറുകെ 20 മീറ്റർ നീളത്തിൽ ഒരു സ്പാനോട് കൂടിയ പാലത്തിന് ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പടെ 11 മീറ്റർ വീതിയുണ്ട്. പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഇരു കരകളിലും 200 മീറ്റർ നീളത്തിൽ ബിഎംബിസി നിലവാരത്തിൽ സമീപനപാതയുടെ ടാറിംഗും പൂർത്തിയാക്കി. കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം റ്റിം ടൈറ്റസ്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രദീപ് കുമാർ, മാത്യു ഉമ്മൻ, തോമസ് എബ്രഹാം, മായ ഷിബു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *