പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഏറത്ത് പഞ്ചായത്തിലെ കെ.എ.പി മൂന്നാം ബെറ്റാലിയൻ സ്റ്റേഡിയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോഷൻ ജേക്കബ്ബ്, എ.പി സന്തോഷ്, അഡ്വ. ആർ. ബി. രാജീവ് കുമാർ, അനിൽ പൂതക്കുഴി, സെക്രട്ടറി രജീഷ് ആർ.നാഥ്, കെ.എ.പി. കമാന്റൻഡ് മനോജ് കെ. നായർ, സജീവ് എന്നിവർ സംസാരിച്ചു.


