പന്തളം: എം.സി റോഡിൽ കുരമ്പാലയിൽ കാർ ഇടിച്ച് നഗരസഭയിലെ ഹരിത കർമ സേനാംഗം മരിച്ചു. കുരമ്പാല തെക്ക് വിനേഷ് ഭവനിൽ വിജയകുമാറിന്റെ ഭാര്യ രത്‌നമ്മ (62) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ന് ജംഗ്‌ഷനിലായിരുന്നു അപകടം. എം.സി റോഡ് മുറിച്ചുകിടക്കുന്നതിനിടെ അടൂർ ഭാഗത്തു നിന്നും വന്ന കാർ രത്‌നമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ : വിനേഷ് ( ഖത്തർ), വിദ്യ. മരുമക്കൾ: രാഖി, ഹരികൃഷ്ണൻ. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.


