ലോകസമാധാനത്തിനായി തിരികൾ തെളിയിച്ചു പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

തണ്ണിത്തോട് : ആഗോള തലത്തിൽ നടക്കുന്ന യുദ്ധസാഹചര്യങ്ങൾക്കും സംഘർഷങ്ങൾക്കും അറുതിവരുത്തി ലോകമെമ്പാടും സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി പ്രാർത്ഥന സംഗമം കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) തണ്ണിത്തോട് സോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ലില്ലി ബാബു ലോകസമാധാനത്തിനായി തിരികൾ കത്തിച്ചു പ്രാർത്ഥന സംഗമം ഉദ്ഘാടനം ചെയ്തു.

യുദ്ധഭൂമികളിൽ നിന്നുള്ള തകർച്ചയുടെയും വേദനയുടെയും വാർത്തകൾക്കിടയിൽ, സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം ഉയർത്തിപ്പിടിച്ചാണ് പ്രാർത്ഥനാ സംഗമം നടന്നത്.

തണ്ണിത്തോട് സെൻ്റ് ആൻ്റണീസ് ആശ്രമം അങ്കണത്തിൽ നടന്ന യോഗത്തിൽ കെസിസി തണ്ണിത്തോട് സോൺ പ്രസിഡൻ്റ് ഫാദർ ഒ എം ശമുവേൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് റവ അൻ്റോ അച്ചൻകുഞ്ഞ് ഫാദർ ജോൺസൺ, ഫാദർ മാത്യു പേഴും മൂട്ടിൽ, പഞ്ചായത്ത് അംഗം അനിയൻ തകിടിയിൽ സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ എൽ എം മത്തായി, ജോയിക്കുട്ടി ചേടിയത്ത്, കെ വി സാമുവേൽ, പ്രിൻസി ഗോസ് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *