തണ്ണിത്തോട് പഞ്ചായത്തിലെ ഡോഗ് ഷെൽട്ടർ മാറ്റുന്നത് സംബന്ധിച്ച് ഷെൽട്ടർ ഉടമ പഞ്ചായത്തുമായി ധാരണ ആയി…

Pathanamthitta
Print Friendly, PDF & Email

കോന്നി – തണ്ണിത്തോട് പഞ്ചായത്ത്‌ എട്ടാം വാർഡ് ജനവാസമേഖലയിൽ നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചിരുന്ന ഡോഗ് ഷെൽട്ടർ മാറ്റണം എന്ന് ആവശ്യപെട്ട് തണ്ണിത്തോട് പഞ്ചായത്തിലെ ജനപ്രതിനിധികൾ ഒന്നടങ്കം നാട്ടുകാരുമായി ചേർന്ന് കഴിഞ്ഞ ശനിയാഴ്ച നടത്തിയ ജനകീയ പ്രക്ഷോഭം വിജയത്തിലേക്ക്,,,, വസ്തു ഉടമയും ഷെൽട്ടർ ഉടമയും ആയി ജനപ്രതിനിധികൾ നടത്തിയ ഒത്തുതീർപ്പ് ഫോർമുല പ്രകാരം 30 ദിവസത്തിനുള്ളിൽ നായ്ക്കളെ ഇവിടെ നിന്നും മാറ്റി മറ്റു സ്ഥലത്ത് പുനരധിവസിപ്പിക്കാം എന്ന് ഉടമ ഉറപ്പു നൽകിയതായി ഇന്ന് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ കൂടിയ ചർച്ചയിൽ ഡോഗ് ഷെൽട്ടർ ഉടമ സമ്മതിച്ചു,,, പ്രസ്തുത യോഗത്തിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതിയിലെ എല്ലാ അംഗങ്ങളും പഞ്ചായത്ത്‌ സെക്രട്ടറിയും സന്നിഹിതരായിരുന്നു..!!

Leave a Reply

Your email address will not be published. Required fields are marked *