ഗർഭാശയഗള കാൻസറിനെതിരെയുള്ള വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഗർഭാശയഗള കാൻസറിനെതിരെയുള്ള ദേശീയ എച്ച് പി വി വാക്സിനേഷൻ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം അടൂർ ജനറൽ ആശുപത്രിയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഒന്നാം ഘട്ടത്തിന്റെ ഭാഗമായി സൗജന്യ വാക്സിനേഷൻ നടത്തും. 4000 രൂപ വിലയുള്ള വാക്സിനാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. അടൂർ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ഡി. ശശികുമാർ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി വിഷയാവതരണം നടത്തി. കൗൺസിലർമാരായ മുംതാസ് , അഡ്വ. ലിനറ്റ് മെറിൻ എബ്രഹാം ,ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. കെ കെ ശ്യാം കുമാർ , ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രചന ചിദംബരം, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എം പി ബിജുകുമാർ , ജില്ലാ പ്രോഗ്രാം ഓഫിസർമാരായ സി. പി ആശ, ആർ സജിത്ത്, ജില്ല പബ്ലിക് ഹെൽത്ത് നഴ്സ് സി.എ അനില കുമാരി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *