കരട് വോട്ടർ പട്ടിക ശുദ്ധീകരിക്കുമെന്ന് ബിജു പ്രഭാകർ

Pathanamthitta

പത്തനംതിട്ട – കരട് വോട്ടർ പട്ടികയുടെ ശുദ്ധീകരണമാണ് ലക്ഷ്യമെന്നും പരമാവധി യുവവോട്ടർമാരെ ഉൾപ്പെടുത്തുമെന്നും റോൾ ഒബ്‌സർവർ ബിജു പ്രഭാകർ. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് വോട്ടർപട്ടികയിൽ നിന്ന് മരണപ്പെട്ടവരുടെ പേര് നീക്കം ചെയ്യാനും 18 വയസ് തികഞ്ഞവരെ ഉൾപ്പെടുത്താനും രാഷ്ട്രീയ പാർട്ടികളുടെ സഹായം ഉണ്ടാകണം. ബി.എൽ.ഒമാരുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ ജില്ലാ കലക്ടറെ നേരിട്ട് അറിയിക്കാം. സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർ തലത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെയും ബൂത്ത് ലെവർ ഏജന്റുമാരുടെയും യോഗം വിളിച്ചു ചേർക്കാൻ അദ്ദേഹം നിർദേശിച്ചു.

ജില്ലാ കലക്ടർ എസ് പ്രേം ക്യഷ്ണൻ അധ്യക്ഷനായി. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബീന എസ് ഹനീഫ്, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരായ സുമിത് കുമാർ ഠാക്കൂർ, ബി രാധാകൃഷ്ണൻ, മിനി കെ തോമസ്, ജേക്കബ് ടി ജോർജ്, ആർ ശ്രീലത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം വി സഞ്ജു, അബ്ദുൾ ഹാരിസ്, ആർ ജയകൃഷ്ണൻ, ഗോപാലകൃഷ്ണൻ കർത്ത, എ.ഇ.ആർ.ഒമാർ എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *