സ്വാതന്ത്ര്യ ദിനാചരണം ; എൻ സി പി (എസ്) ആറന്മുള ബ്ലോക്ക് കമ്മിറ്റി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: എൻ സി പി (എസ്) ആറന്മുള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാചരണം നടത്തി എൻ സി പി (എസ്) ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് മാത്തൂർ സുരേഷ് ദേശീയ പതാക ഉയർത്തി. സംഘടനാ ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി എം. മുഹമ്മദ് സാലി സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ എടുത്തു.

ആറന്മുള ബ്ലോക്ക് പ്രസിഡന്റ് സോണി സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ റിജിൻ കരമുണ്ടക്കൽ, ബിനോജ് തെന്നാടൻ, എൻ കെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡേവിഡ് സാമുവൽ, എൻ വൈ സി (എസ്) സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വക്കേറ്റ് നൈസ്സാം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ
എൻ സി പി (എസ്) ആറന്മുള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ വൈസ് പ്രസിഡന്റ് മാത്തൂർ സുരേഷ് ദേശീയ പതാക ഉയർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *