മസ്‌കറ്റ് : പ്രവാസി സംസ്‌കൃതി മസ്‌കറ്റ് ചാപ്റ്ററിന്റെ 2023 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിനായി എഴുത്തുകാരിൽ നിന്ന് സാഹിത്യ കൃതികൾ ക്ഷണിക്കുന്നു. 2022 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല എന്നും സംഘാടകർ അറിയിച്ചു. കവിത, നോവൽ, ചെറുകഥ, ചരിത്രം, തുടങ്ങിയവയിലെ മികച്ച കൃതിക്കാണ് ഈ വർഷം പുരസ്‌കാരം നൽകുന്നത്.
പുരസ്‌കാരം പരിഗണിക്കുന്നതിനുള്ള കൃതികളുടെ രണ്ടു കോപ്പികൾ വീതം ലാൽജി ജോർജ്, ചലച്ചിത്ര സംവിധായകൻ, വെണ്ണിക്കുളം പി.ഓ 689544 പത്തനംതിട്ട മൊബൈൽ 0091 9567960329 എന്ന വിലാസത്തിൽ 2023 ഡിസംബർ 25 നകം അയക്കേണ്ടതാണെന്ന് പ്രവാസി സംസ്‌കൃതി കൺവീനർ ബിജു ജേക്കബ് കൈതാരം അറിയിച്ചു.


