കോഴഞ്ചേരി – പഞ്ചായത്തിലെ വാർഡ് 12-ൽ സ്ഥിതി ചെയ്യുന്ന ഒരു പഴയ കെട്ടിടം ആണ് ഇത്. തെക്കേമല ടിബി ജംഗ്ഷൻ മെയിൻ റോഡിന്റെ സൈഡിൽ ആണ് ഈ കെട്ടിടം നില്കുന്നത്. 75 വർഷത്തിൽ അധികം പഴക്കം ഉള്ള കെട്ടിടം ആണ്. ഇപ്പോൾ ഈ കെട്ടിടത്തിനു നിലവിൽ ബിൽഡിങ് ടാക്സ് ഉണ്ടെന്ന് തോന്നുന്നില്ല. ഈ കെട്ടിടം കണ്ടാൽ തന്നെ അറിയാം ഏതു നിമിഷവും ഈ കെട്ടിടം ഇടിഞ്ഞു വിഴാം. നിലവിൽ കെട്ടിടം ആരും ഉപയോഗിക്കുന്നില്ല എന്ന് തോന്നുന്നു. കെട്ടിടം മെയിൻ റോഡിൽ ചേർന്ന് തന്നെ ആണ് നില്കുന്നത്, അതിനാൽ ഈ കെട്ടിടം നിലം പതിച്ചാൽ അത് മെയിൻ റോഡിലേക്ക് തന്നെ ആവും വിഴുക. വാഹനങ്ങളും കാൽനട യാത്രകാരും തിങ്ങി നിറഞ്ഞു പോകുന്ന പ്രധാന റോഡിലേക്ക് ഇത് വീണാൽ എത്ര പേർക്ക് ജീവഹാനി സംഭവിക്കും എന്ന് ദൈവത്തിനു മാത്രം അറിയാം. ബന്ധപ്പെട്ട അധികാരികൾ ഉടനടി നടപടി സ്വീകരിക്കാൻ കോഴഞ്ചേരി പൗരാവലിക്ക് വേണ്ടി ജോജി കാവുംപടിക്കൽ ആവശ്യപ്പെട്ടു.

What do you feel about this post?
Like
Love
Happy
Haha
Sad

