ആറന്മുള – ഒരു നാടിന്റെ മഹത്തായ പൈതൃകവും, പരിസ്ഥിതിയും, സംസ്കൃതിയും മണ്ണും സംരക്ഷിക്കുവാനും, കുടിയൊഴിക്കപ്പെടുന്ന പാവങ്ങളുടെ അതിജീവനത്തിനായും നടത്തിയ ഐതീഹാസീക പ്രക്ഷോഭമായിരുന്നു ആറന്മുള സമരം. കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത മുഴുവൻ രാഷ്ട്രീയ, സാംസ്‌കാരിക, പരിസ്ഥിതി സംഘടനകളും ഒന്നിച്ചണിനിരന്നു വിജയിപ്പിച്ച പ്രക്ഷോഭം എന്ന പ്രത്യേകതയും ആറന്മുള സമരത്തിനുണ്ട്. ആറന്മുള സമരങ്ങൾക്ക് നേതൃത്വം വഹിച്ചതിനാൽ കേസുകളിൽപ്പെട്ട് ജയിലിലും ഒളിവിലുമായി ഒരു മാസക്കാലം മാറി നിൽക്കേണ്ടിവന്ന പ്രവർത്തകരുടെ പേരിലുണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു കേസിനു കൂടി സമാപനമായി. 11 വർഷമായി പത്തനംതിട്ട 1st ക്ലാസ്സ് മജിസ്സ്‌ട്രേറ്റ് കോടതിയിൽ നടന്നു വന്ന കേസ് തെളിവില്ലാതെ കെട്ടിചമ്മച്ചതാണെന്നു തിരിച്ചറിഞ്ഞ കോടതി കേസിലെ എല്ലാ പ്രതികളെയും (9പേർ) വെറുതെ വിട്ടു.
ആറന്മുള സമരക്കാലത്ത് കേസുകളിൽപ്പെട്ടപ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുത്തുതന്ന ഇപ്പോൾ ഗോവ ഗവർണർ കൂടിയായ അഡ്വ. പി എസ്സ് ശ്രീധരൻ പിള്ളസാർ, പത്തനംതിട്ട കോടതിയിൽ കേസ് വാധിച്ച അഡ്വ. പി എസ്സ് നരേന്ദ്രനാഥ് , കേസിനായി ഹാജരായ അഡ്വ. കിരൺ കെ നായർ, ഗുമസ്ഥൻ രതീഷ് എന്നിവരോടും സഹായിച്ച എല്ലാവരോടുമുള്ള കടപ്പാടുകളും സ്നേഹവും അറിയിക്കുന്നതായി ആറന്മുള പൈതൃകഗ്രാമ കർമ്മസമിതിക്ക് വേണ്ടി കൺവീനർ പിആർ ഷാജി ആറന്മുള അറിയിച്ചു. 🙏
What do you feel about this post?
Like
Love
Happy
Haha
Sad

