തലവടി : നിർമ്മാണം പൂർത്തിയാകാത്ത റോഡിന്റെ തടസ്സങ്ങൾ നീക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധ യോഗം ചേർന്നു. തലവടി ഗ്രാമ പഞ്ചായത്ത് 10-ാം വാർഡിൽ റീബിൽഡ് കേരള പദ്ധതി പ്രകാരം നാലാങ്കൽ – കുന്നത്ത് പറമ്പ് റോഡ് ആണ് ചെളിക്കുളമായി കിടക്കുന്നത്. റോഡിന്റെ നിർമ്മാണം ആരംഭിച്ചത് മൂന്ന് വർഷം മുമ്പ് ആണ്.
പ്രതിഷേധ യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജമ്മ സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗം അഞ്ചു സന്തോഷ്, ജില്ലാ പഞ്ചായത്ത് മുൻ അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, മുൻ അംഗം പ്രിയ അരുൺ , പൊതു പ്രവർത്തകരായ വി. അരുൺകുമാർ,സജി ജോസഫ്,എം. കെ സജി, ഡോ. ജോൺസൺ വി ഇടിക്കുള, പ്രദേശ വാസികളായ വിശാൽ ജോർജ്ജ് ഫിലിപ്പ്, പി. സി.ചന്ദ്ര മോഹൻ, ഷിബു പഴങ്ങേരിൽ, ജോബിൻ പുരയ്ക്കൽ, സനിത അനിൽ , രാജപ്പൻ നെല്ലുപറമ്പ്, സാം പുത്തൻപറമ്പിൽ എന്നിവർ നേതൃത്വം നല്കി.



റോഡ് നിർമ്മാണത്തിനിടയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുഴി എടുത്തത് മൂലമാണ് റോഡ് ചെളിക്കുളമായത്. ഇതെത്തുടർന്ന് നിർമ്മാണം നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ ഇതിനോടൊപ്പം പ്രദേശത്ത് ഉണ്ടായിരുന്ന മറ്റൊരു റോഡിന്റെ നിർമ്മാണം പൂർത്തിയായിട്ട് രണ്ട് വർഷം തികയുന്നു.
റോഡിന്റെ നിർമ്മാണ കാലാവധി അവസാനിച്ചിട്ടും പാതി വഴിയിൽ ആണ്. പരിപാലന കാലാവധി അഞ്ച് വർഷമാണ് .


