പതിനേഴുകാരിക്ക് നേരെ കാമുകന്റെയും, സുഹൃത്തിന്റേയും പീഡനം ; കോന്നിയിൽ പ്രതികളായ യുവാക്കൾ പിടിയിൽ

Crime
Print Friendly, PDF & Email

കോന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുകയും മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സുഹൃത്തിന് കാഴ്ചവെക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് സ്വദേശികളായ അശ്വതി ഭവനത്തിൽ അനന്തു (26), വലിയതറയിൽ അഭിജിത്ത് (28) എന്നിവരെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത്, പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സ്വന്തം സുഹൃത്തായ അനന്തുവിന് അയച്ചു നൽകിയതോടെയുമാണ് സംഭവത്തിൽ അനന്തുവും പങ്കാളിയാകുന്നത്.

അഭിജിത്ത് അയച്ചുനൽകിയ വീഡിയോ പെൺകുട്ടിക്ക് വാട്സാപ്പിൽ അയച്ചുകൊടുത്താണ് അനന്തു ഭീഷണിപ്പെടുത്തി ഭയപ്പെടുത്തി പെൺകുട്ടിയെ പൂങ്കാവിലെ വാടകവീട്ടിലെത്തിച്ച് അനന്തുവും പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇയാൾ മൊബൈലിൽ പകർത്തിയിരുന്നു. ഭീഷണി തുടർന്നതോടെ പെൺകുട്ടി വിവരം പുറത്തറിയിക്കുകയും പോലീസ് ഇടപെടുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അനന്തുവിനെ കോട്ടയത്തെ വാടകവീട്ടിൽ നിന്നും അഭിജിത്തിനെ എറണാകുളത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്. ഇൻസ്പെക്ടർ രാജഗോപാൽ, എസ്.ഐ ശ്യാം, ഉദ്യോഗസ്ഥരായ സൈഫുദ്ദീൻ, അഭിലാഷ്, അമൽ എന്നിവരടങ്ങിയ സംഘമാണ് തന്ത്രപരമായി പ്രതികളെ കുടുക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *