പത്തനംതിട്ട – ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റ് സംസ്ഥാനത്തേക്കാൾ മുൻപന്തിയിലാണെങ്കിലും നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ വളരെ പിറകിലാണ്. വളർന്നുവരുന്ന പുതിയ തലമുറ രാജ്യത്തിനുവേണ്ടി പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി മുന്നിട്ടിറങ്ങണമെന്ന് ശ്രീ. ആന്റോ ആന്റണി എം. പി. പറഞ്ഞു. 66-ാമത് കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാജലമേളയുടെ മുന്നോടിയായി നീരേറ്റുപുറം പമ്പാ ബോട്ട് റെയ്‌സ് ക്ലബ്ബും തിരുവല്ല നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ല നിക്കോൾസൺ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന സെമിനാറിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അദ്യക്ഷത വഹിച്ചു. സെമിനാറിൽ പമ്പാ ബോട്ട് റെയ്‌സ് ക്ലബ്ബ് വർക്കിംഗ് പ്രസിഡന്റ് ശ്രീ വിക്ടർ ടി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. തിരുവല്ല മുൻസിപ്പൽ കൗൺസിലർ ശ്രീ. ശ്രീനിവാസ് പുറയാറ്റ്, സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി. മെർലിൻ മാത്യു, മുട്ടാർ ഗ്രാമപഞ്ചായത്തംഗം ശ്രീ. ജോസ് മാമ്മൂട്, ശ്രീ. അനിൽ സി. ഉഷസ്, ശ്രീ. രാജശേഖരൻ തലവടി, ശ്രീ. പുന്നൂസ് ജോസഫ്, ശ്രീ. സുരേഷ് കാവുംഭാഗം, അഞ്ചു കോച്ചേരിൽ, ശ്രീ. തോമസ് വർഗീസ് കോയിക്കേരിൽ, ശ്രീ. ബാബു കരിക്കിനേത്ത്, ശ്രീ. സജി കൂടാരത്തിൽ, ശ്രീ. പി. സി. രാജു, ശ്രീ. റെജി ജോൺ തൈക്കടവിൽ, ശ്രീ. കെ.സി. സന്തോഷ്, ശ്രീ. എം. ജി. ഓമനക്കുട്ടൻ, ശ്രീ. മനോജ് മണക്കളത്തിൽ, ശ്രീ. ബിനു പട്ടംപറമ്പിൽ, ശ്രീ. രാജേഷ് നെടുമ്പ്രം, ശ്രീമതി സ്‌നേഹ പുഞ്ചയിൽ, ശ്രീമതി നിത ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ – 66-ാമത് കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ മുന്നോടിയായി തിരുവല്ല നിക്കോൾസൺ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ സെമിനാർ ശ്രീ. ആന്റോ ആന്റണി എം. പി. ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ. അനന്തഗോപൻ, സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി മെർലിൻ മാത്യു, തിരുവല്ല മുൻസിപ്പൽ കൗൺസിലർ ശ്രീ. ശ്രീനിവാസ് പുറയാറ്റ്, ശ്രീ. വിക്ടർ ടി. തോമസ്, ശ്രീ. ജോസ് മാമ്മൂട്ടിൽ എന്നിവർ സമീപം.


