തലവെടി തിരു:പനയനൂർകാവ് കുംഭഭരണി പൊങ്കാല മഹോത്സവം

Kerala Alappuzha
Print Friendly, PDF & Email

തലവെടി – തിരു:പനയനൂർകാവ് ദേവീ ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന, ഉപതന്ത്രി ഭരദ്വാജ് ആനന്ദ് പട്ടമന എന്നിവർ പണ്ടാര അടുപ്പിൽ അഗ്നി പകർന്നു. 101 നിറകലം വഴിപാട് നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം ക്യാൻസൺ മാൻപവർ കൺസൾട്ടന്റ്സ് ഡയറക്ടർ ടി. സി. മോഹനൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന അധ്യക്ഷത വഹിച്ചു. യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തി.

മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി, സഹതന്ത്രി ഗോവിന്ദൻ നമ്പൂതിരി മരങ്ങാട്ടില്ലം, സഹകർമ്മി രാമൻ കൃഷ്ണൻ, മാനേജർ അജികുമാർ കലവറശ്ശേരിൽ, ഉത്സവ കമ്മിറ്റി രക്ഷാധികാരി ബിനു സുരേഷ്, പ്രസിഡന്റ് വി.ആർ മനോഹരൻ, ട്രഷറാർ ആർ രഘുനാഥ് ,സെക്രട്ടറി സന്തോഷ് പറത്തറ പറമ്പിൽ, പി.ആർ.ഒ :ഡി. രമേശ്കുമാർ, സുകു പാക്കള്ളിൽ,ദേവസ്വം സെക്രട്ടറി ജ്യോതി പ്രസാദ് പതിനെട്ടിൽ, രക്ഷാധികാരി ഗിരിജ ആനന്ദൻ, മാതൃസമിതി സെക്രട്ടറി പ്രഭാ രഘുനാഥ്, വൈസ് പ്രസിഡന്റ് ബിന്ദു മോഹനൻ, മാതൃസഭ ജോ.സെക്രട്ടറി ധനലക്ഷ്മി ഓമനകുട്ടൻ എന്നിവർ നേതൃത്വം നൽകി.

10-ാം നമ്പർ എസ്.എൻ.ഡിപി ശാഖായോഗം ഗുരു ക്ഷേത്രത്തിൽ നിന്നും വൈകിട്ട് താലപ്പൊലി ഘോഷയാത്രയും, ശ്രീ ദുർഗ്ഗ തിരുവാതിര സമിതിയുടെ നേതൃത്വത്തിൽ തിരുവാതിര നടക്കും. നാളെ വൈകിട്ട് തലവടി തെക്കേകര ശ്രീദേവി വിലാസം എൻ. എസ്. എസ് കരയോഗം മന്ദിരത്തിൽ നിന്നും പനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്രയും വൈകിട്ട് 7.30ന് തലവടി ശ്രീഭദ്ര സംഗീത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംഗീതാർച്ചനയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *