പത്തനംതിട്ട:- ശബരിമല സ്വർണ്ണക്കേസിൽ ജാമ്യം ലഭിച്ച തന്ത്രി കണ്ഠര് രാജീവർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് മുന്നോട്ടു വന്നു. എസ്.ഐ.ടി അന്വേഷണത്തിൽ സംശയമുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പരിഷത്ത് പ്രമേയം പാസാക്കി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മളേനം നടത്തി എസ്.ഐ.ടി അന്വേഷണത്തെ വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് എസ്.ഐ.ടി അന്വേഷണത്തിൽ ഇടപെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സ്വർണക്കൊള്ള കേസിൽ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുവതീ പ്രവേശന കാലത്ത് ആചാര ലംഘനത്തിന് കൂട്ടു നിൽക്കാത്തതിന് പ്രതികാരം ചെയ്യുന്നതിന്റെ ഭാഗമായി തന്നെ കുടുക്കിയതാണെന്നാണ് തന്ത്രി കോടതിയിൽ പറഞ്ഞത്. നിലവിൽ ഹൈക്കോടതി തന്ത്രിക്ക് ജാമ്യം നൽകിയിട്ടുണ്ട്.
ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഇന്ന് സമാപിക്കും. സമാപന സമ്മേളനം കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാൾ ഉദ്ഘാടനം ചെയ്തു. സന്ധ്യക്ക് പമ്പാ ആരതിയും, 8 മണിക്ക് അമൃതകല ക്രിയേഷൻസ് അവതരിപ്പിക്കുന്ന “ശിവനേരിയിലെ സിംഹഗർജ്ജനം” എന്ന നൃത്ത സംഗീത നാടകവും ഉണ്ടായിരിക്കും.


