അടൂർ – വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം സാധ്യമായതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പുതുശേരി ഭാഗം സർക്കാർ എൽപി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. അത്യാധുനിക സംവിധാനങ്ങളുമായി സ്മാർട്ട് ക്ലാസ് റൂമുകൾ കുട്ടികളുടെ പഠന നിലവാരം ഉയർത്തിയെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 52.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സരസ്വതി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അനിൽ പൂതക്കുഴി, പഞ്ചായത്ത് അംഗങ്ങളായ ഡി. ജയകുമാർ, സന്തോഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ ആഷ്, എഇഒ സീമാ ദാസ്, സ്‌കൂൾ പ്രധാനധ്യാപിക റ്റി.ഡി മഞ്ജു എന്നിവർ പങ്കെടുത്തു.

ചിത്രം – ഏറത്ത്
പുതുശേരി ഭാഗം സർക്കാർ എൽപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു
What do you feel about this post?
Like
Love
Happy
Haha
Sad

