മാരാമൺ. പ്രാർത്ഥനയിൽ അടിസ്ഥാനപ്പെട്ട് പരസ്പരം തിരിച്ചറിയുന്ന കൂട്ടായ്മാ സമൂഹമായി വിശ്വാസി കൾ വളരണമെന്ന് മാർത്തോമ്മാ സഭ ഡൽഹി ഭദ്രാസന അദ്യക്ഷൻ സഖാറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ. മാരാമൺ കൺവൻഷൻ യോഗത്തിൽ ഇന്നലെ രാവിലെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പ്രാർത്ഥന യില്ലാത്ത ശുശ്രൂഷയും ശു ശ്രൂഷയില്ലാത്ത പ്രാർത്ഥന യും വ്യർത്ഥമാണ്. നല്ല പതിവുകൾ കൈമോശം വരുമ്പോൾ പ്രാർത്ഥന ക്ക് കുറഞ്ഞു പോകും. സഭ ലോകത്തിന് നിൽക്കേണ്ടത് ക്രിസ്തുവിനെയാണ്. ലോകത്തിന് താത് പര്യ മുള്ളതിനെ കൊടുക്കുന്നത ല്ല, ക്രിസ്തുവിനെ കൊടുക്കുന്നതാണ് യഥാർത്ഥ ശുശ്രൂഷ. ക്രിസ്തുവിനെ സമ്പത്തായി കാണാൻ കഴിയണം.ആദിമ സഭയുടെ യാത്ര ആരംഭിക്കുന്നത് അപ്പോസ്തലന്മാരിലൂടെയാണ്. ദൈവം തന്റെ പുത്രനെ അയയ്ക്കുകയും പുത്രന്‍ അപ്പോസ്തലന്മാരെയും അയയ്ക്കുകയും ചെയ്തു. ഈ അയയ്ക്കപ്പെടലിന്റെ അടിസ്ഥാനത്തിലാണ് സഭയും നിലനില്‍ക്കുന്നത്. യേശുവിന്റെ ശി ഷ്യ രായ പത്രോസും യോഹന്നാനും പ്രാര്‍ത്ഥനയ്ക്ക് സമയം വേര്‍തിരിച്ച് ദൈവാലയത്തിലേക്ക് പോകുന്നു. ക്രമമായി പ്രാര്‍ത്ഥനയ്ക്ക് പോകുന്ന പതിവ് അപ്പോസ്തലന്മാര്‍ പിന്തുടര്‍ന്നിരുന്നു. പ്രാര്‍ത്ഥിക്കാന്‍ സമയമില്ലായെന്ന് പറയുന്നത് വളരെ ദുഃഖാര്‍ത്ഥമാണ്. പ്രാര്‍ത്ഥനയ്ക്കായി സമയം മാറ്റി വെയ്‌ക്കേണ്ടത് ഒരു പതിവാക്കി മാറ്റേണ്ടത് അനിവാര്യമാണ്. ശിഷ്യന്മാര്‍ പ്രാര്‍ത്തിക്കുവാന്‍ പോകുമ്പോഴാണ് രോഗിയായ മനുഷ്യനെ കാണുന്നത്. അപ്പോസ്തലന്മാരുടെ ദര്‍ശനത്തിന് ഇവിടെ വളരെ പ്രാധാന്യം നല്‍കുന്നു. കര്‍ത്താവിന്റെ കണ്ണോടെ കാണുന്നവനാണ് യഥാര്‍ത്ഥ അപ്പോസ്തലന്‍. പത്രോസ് രോഗിയെ ഉറ്റുനോക്കി എന്ന് പറയുന്നു. ഈ അപ്പോസ്‌തോലിക ദര്‍ശനമാണ് നാം പിന്തുടരേണ്ടത്.
സുന്ദരമെന്ന ദൈവാലയത്തില്‍ അത്ര സുന്ദരമല്ലാത്ത കാഴ്ചയാണ് അവര്‍ കാണുന്നത്. പലരും കാണാതെ പോകുന്ന കാര്യമാണ് അവര്‍ കാണുന്നത്. യേശു നോക്കുന്നത് പോലെയുള്ള നോട്ടമാണ് സൂചിപ്പിക്കുന്നത്. ആരും കാണാത്തതിനെ ശ്രദ്ധിക്കാത്തതിനെ കര്‍ത്താവ് കാണുന്നുണ്ട് എന്ന് വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇവിടെ വൈകല്യമുള്ള മനുഷ്യനെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നു. മനുഷ്യന്റെ ബലഹീനതകള്‍ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്ന ഒരു സമൂഹത്തിന്റെ കാഴ്ചയാണിവിടെ ഉള്ളത്. ഇന്നത്തെ കാലത്തും ഈ ചൂഷണത്തിന് അവസാനം വന്നിട്ടില്ലായെന്ന് നമുക്ക് മനസിലാക്കാം. നിസഹായത അനുഭവിക്കുന്ന ലോകത്തോട് അപ്പോസ്തലന്മാരുടെ പ്രതികരണം ഒരു മാതൃകയായി എടുക്കാവുന്നതാണ്.
അപ്പോസ്തലന്മാര്‍ ശരിയായ വിധിയെക്കുറിച്ച് പറയുന്നു. എന്തൊക്കെ വസ്തുവകകള്‍, സമ്പത്ത് ഉണ്ട് എന്നതല്ല ആരാണ് യഥാര്‍ത്ഥ സമ്പത്ത് എന്നതാണ് സഭ പ്രാധാന്യത്തോടെ കാണേണ്ടത്. മുടന്തനായ മനുഷ്യന്‍ ചോദിച്ചതിനെയല്ല അപ്പോസ്തലന്മാര്‍ കൊടുക്കുന്നുത്. അവര്‍ കര്‍ത്താവിനെയും അവനിലൂടെയുള്ള സൗഖ്യത്തെയും പ്രദാനം ചെയ്യുന്നു. അവന്റെ ശരിയായ ആവശ്യത്തോടുള്ള പ്രതികരണമാണ് ഇവിടെ കാണുന്നത്. പുറപ്പാട് പുസ്തകത്തില്‍ ജനത്തിന് ആഗ്രഹത്തിനായി അഹരോന്‍ ദൈവത്തെ ഉണ്ടാക്കി നല്‍കുന്നു. ഇത് ദൈവത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. ജനത്തെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നതിനെ കൊടുക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ ദൗത്യം. ക്രിസ്തുവിനെ ധനമായി, സമ്പത്തായി കാണാന്‍ കഴിയണം.
മുറിവേറ്റ ക്രിസ്തുവാണ് യഥാര്‍ത്ഥ സൗഖ്യദായകന്‍. മുറിവേറ്റവന് മാത്രമെ സൗഖ്യം പകരാന്‍ കഴിയുകയുള്ളൂ. ക്രിസ്തുവിന്റെ സൗഖ്യം പ്രദാനം ചെയ്യുന്നതിലൂടെ ദൈവത്തിന്റെ നാമമാണ് എന്നും മഹത്വപ്പെടേണ്ടത്. ദൈവനാമ മഹത്വത്തിനായി നമ്മുടെ ശുശ്രൂഷകള്‍ രൂപാന്തരപ്പെടേണ്ടത് ആവശ്യമാണ്. സഭയുടെ ശുശ്രൂഷയും കൂദാശകളും ത്രിത്വനാമത്തിലാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. നമ്മുടെ ജീവിതത്തിലും ശുശ്രൂഷയിലും ദൈവനാമ മഹത്വത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.
ദൈവാലയത്തിന്റെ വാതില്‍ ദൗത്യത്തിനായുള്ള പ്രവേശനകവാടമായി മാറുന്നു. സൗഖ്യം ലഭിച്ച മനുഷ്യന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നു. വഴിയില്‍ ഇരുന്നവനെ ആരാധനയിലേക്ക് നയിക്കുന്നു. ഇതാണ് സഭയുടെ ദൗത്യം. കൂടെയുള്ളവരെയും ആരാധനയിലേക്ക് നയിക്കുന്നതാവണം സഭയുടെ ശുശ്രൂഷ എന്ന് ഇവിടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവാലയത്തില്‍ ആരാധിക്കുന്നവര്‍ പരസ്പരം അറിയുന്നവരും തിരിച്ചറിയുന്നവരും ആകുന്നതാണ് ശരിയായ ക്രിസ്തീയ അനുഭവം. പരസ്പരം കൂട്ടായ്മ അനുഭവിക്കുമ്പോഴും ആരാധനയില്‍ പങ്കാളികള്‍ ആക്കുമ്പോഴുമാണ് ജീവിതം ധന്യമായി തീരുന്നത്. പുറംതള്ളപ്പെട്ടവരെ തിരികെ സമൂഹത്തിലേക്ക് ചേര്‍ക്കുമ്പോഴാണ് സൗഖ്യത്തിന്റെ പൂര്‍ണ്ണത സാദ്ധ്യമാകുന്നത്.
പ്രാര്‍ത്ഥനയില്‍ വേരൂന്നിയ ജീവിതത്തിന്റെ ഉടമകളായ അപ്പോസ്തലന്മാര്‍, ക്രിസ്തുവാണ് ഏക സമ്പത്ത് എന്ന് പ്രഘോഷിക്കുന്നു. അപ്പോസ്‌തോലിക ദൗത്യം പിന്തുടരുന്ന നാം ഈ തിരിച്ചറിവുള്ളവരായി പ്രാര്‍ത്ഥന നിരന്തരമായ ജീവിതം നയിക്കുകയും പുറന്തള്ളപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുന്ന ശുശ്രൂഷകരായി തീരുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ അദ്യക്ഷനായിരുന്നു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊ ലിത്തയുടെ ആത്മകഥ യായ ജീവിതം ഒരു അഭിഷേക ത്തിന്റെ പത്താം പതിപ്പ് തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പാ, ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ് കോപ്പക്ക് കൈമാറി പ്രകാശനം ചെയ്തു. മാത്യു സ് മാർ serafim എപ്പിസ്കോപ്പാ, സഭാ സെക്രട്ടറി റവ.എബി. ടി. മാമ്മൻ, ആത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. എബി . കെ. ജോഷ്വാ എന്നിവർ പ്രസംഗിച്ചു.


