ഗതാഗതം നിരോധിച്ചു

Pathanamthitta
Print Friendly, PDF & Email

ഏഴംകുളം കൈപ്പട്ടൂർ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കൊടുമൺ പഴയ പോലീസ് സ്റ്റേഷൻ മുതൽ കൊടുമൺ ജംഗ്ഷൻ വരെ ഏപ്രിൽ 11 മുതൽ മെയ് 31 വരെ പൂർണമായും ഗതാഗതം നിരോധിച്ചു. ഏഴംകുളം ഭാഗത്തുനിന്നും കൊടുമൺ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊടുമൺ പഴയ പോലീസ് സ്റ്റേഷൻ ഇടത്തോട്ട് തിരിഞ്ഞ് കരീക്കാമുക്ക് – ഗുരുമന്ദിരം – കളീക്കവിള പാലത്തിൽ ഇറങ്ങി കൊടുമൺ ജംഗ്ഷൻ – അങ്ങാടിക്കൽ – ചന്ദനപ്പളളി വഴി പത്തനംതിട്ടയിലേക്ക് പോകണം. പത്തനംതിട്ടയിൽ നിന്നും ഏഴംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈ വഴി തന്നെ സ്വീകരിക്കണമെന്നും കെആർഎഫ് ബി തിരുവല്ല എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *