അശ്ലീല വീഡിയോ ദൃശ്യങ്ങൾ കാണിച്ചു പതിനാലുകാരനു നേരെ ലൈംഗികാതിക്രമം : പ്രതി അറസ്റ്റിൽ

Crime
Print Friendly, PDF & Email

കോന്നി – പതിനാലുകാരനോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . കോന്നി പെരിഞൊട്ടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ജെയിംസ് ഡേവിഡ് (47) ആണ് അറസ്റ്റിലായത് . കുട്ടിയെ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ചു കൊടുക്കുക്കുകയും ആറ്റു കടവിലേക്കു വിളിച്ചു വരുത്തിയ ശേഷം അതിക്രമം കാട്ടുകയും ആയിരുന്നു. കൗൺസിലിംഗിനിടയിൽ കുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് ലഭിച്ച പരാതിയിന്മേൽ മൊഴി പ്രകാരം പോലീസ്‌കേസ് രജിസ്റ്റർ ചെയ്തു. പോലീസ് സബ്ഇൻസ്‌പെക്ടർ ശ്യാം എസ്.എസിന്റെ നേതൃത്വത്തിൽ സി.പി.ഓമാരായ രഞ്ജിത്ത്,നഹാസ്. രാഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *