യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈലിൽ പകർത്തി: യുവാവ് അറസ്റ്റിൽ

Crime

പത്തനംതിട്ട – യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജനലിൽക്കൂടി മൊബൈലിൽ പകർത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമാടം മല്ലശ്ശേരി ഒറ്റപ്ലാവ് നിൽക്കുന്നതിൽ സുജിത്ത് എന്നു വിളിക്കുന്ന ബി.വി. ബൽരാജാ(45)ണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബർ എട്ടിന് രാത്രി 8.30 നാണ് കൃത്യം നടന്നത്. നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാളുടെ ഫോണിൽ നിന്ന് സമാനമായ വേറെയും ദൃശ്യങ്ങൾ ലഭിച്ചിട്ടുള്ളതായി അറിയുന്നു. പരാതിക്കാരി കഴിഞ്ഞ ദിവസമാണ് ഹാജരായി മൊഴി നൽകിയത്. എസ്‌ഐ കെ.ആർ. രാജേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യം നൽകി വിട്ടയച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *