മരണ സുബിൻ നടത്തിയത് അതിക്രൂരമായ ബലാൽസംഗമെന്ന് അതിജീവിത: കേണപേക്ഷിച്ചിട്ടും വിട്ടില്ല: സഹപ്രവർത്തകയെയും സംശയം

Crime
Print Friendly, PDF & Email

തിരുവല്ല – മഞ്ഞാടിയിലെ സ്പാ സെന്ററിലെ ബലാത്സംഗക്കേസിൽ പ്രതികരണവുമായി അതിജീവിത. പ്രധാന പ്രതിയയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടർ ക്രൂരമായി ബലാത്സംഗം ചെയ്തതായി അതിജീവിത. 10 പേരടങ്ങുന്ന സംഘമാണ് സ്പായിൽ എത്തിയത്. നാലുപേർ പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും വടിവാൾ എടുക്കാൻ പോകുന്നുവെന്ന് പറഞ്ഞുവെന്നും അതിജീവിത വ്യക്തമാക്കി.

ക്വട്ടേഷൻ ആണെന്ന് ഗുണ്ടാ സംഘം പറഞ്ഞിരുന്നുവെന്നും സുബിൻ എന്തോ ലഹരി ഉപയോഗിച്ചിരുന്നുവെന്നും അതിജീവിത പറഞ്ഞു. മുറി അകത്ത് നിന്നും സുബിൻ പൂട്ടി. 35 മിനിറ്റ് അടച്ചിട്ട മുറിയിൽ തന്നെ ക്രൂര പീഡനത്തിരയാക്കി. വീഡിയോ മരണ സുബിൻ ചിത്രീകരിച്ചു. കത്തി കൊണ്ട് കഴുത്തിൽ വരഞ്ഞു. പെങ്ങളായി കാണണമെന്ന് പറഞ്ഞപ്പോൾ മുഖത്തടിച്ചു. ദേഹത്ത് മുഴുവൻ സുബിൻ മർദിച്ചുവെന്നും അതിജീവിത പറഞ്ഞു. ഉടമയോട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടാൻ പറഞ്ഞുവെന്നും അതിജീവിത കൂട്ടിച്ചേർത്തു.

ഉടമ തനിക്ക് ധൈര്യം നൽകുകയായിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി. മുഴുവൻ പ്രതികളെയും പിടികൂടണമെന്നും അതിജീവിത പറഞ്ഞു. അതിനിടെ സംഭവത്തിൽ ഗുരുതര ആരോപണവുമായി രംഗത്തെത്തിയ സ്പാ ഉടമ പിന്നീട് അത് തിരുത്തി. ബലാത്സംഗം ക്വട്ടേഷൻ ആണെന്നും തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും ഇയാൾ പറഞ്ഞു. തന്റെ ബിസിനസ് തകർക്കാൻ ശ്രമം നടത്തിയതാണെന്നും ഉടമ പറഞ്ഞു. ഇവരെ ആദ്യമായിട്ടാണ് കാണുന്നതെന്നും നടന്നത് ഗുണ്ടാ പിരിവ് അല്ലെന്നും ആണെങ്കിൽ ഇവർ നേരിട്ട് സംസാരിക്കുമായിരുന്നുവെന്നും ഉടമ വ്യക്തമാക്കി. കേസിലെ മുഴുവൻ പ്രതികളെ പിടികൂടിയിട്ടില്ലയെന്നും ഉടമ പറഞ്ഞു. സംഭവത്തിൽ തന്റെ മൊഴി എടുത്തില്ലെന്നും ഉടമ വ്യക്തമാക്കി. പൊലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ കുട്ടുകെട്ടാണെന്നും ഉടമ പറഞ്ഞു. സംഭവത്തിൽ ഇതുവരെ രണ്ട് പ്രതികളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളുവെന്നും ബാക്കി പ്രതികളെ വേഗം അറസ്റ്റ് ചെയ്യണമെന്നും ഉടമ പറഞ്ഞു. പിന്നീട് ഇയാൾ ക്വട്ടേഷൻ ആരോപണത്തിൽ നിന്നും പിന്തിരിഞ്ഞു.

അതേ സമയം, സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്ന സ്പാസെന്ററുകൾ ഏറെയും അനധികൃതമാണെന്ന് പറയപ്പെടുന്നു. വ്യക്തരമായ മാനദണ്ഡങ്ങളും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമുള്ള രജിസ്‌ട്രേഷനുകളുമെല്ലാം ആവശ്യമുള്ളിടത്താണ് അനധികൃത സ്പാകൾ പെരുകുന്നത്. മിക്കയിടത്തും സ്പാകൾ അനാശാസ്യ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുവെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *