ക്വലാലംപുർ – വിശ്വസ്‌ത പങ്കാളിയായാണ് ലോകം ഇന്ന് ഇന്ത്യയെ കാണുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയും ബ്രിട്ടനുമായും യൂറോപ്യൻ യൂണിയനുമായും ഒക്കെ ഉണ്ടാക്കിയ വ്യാപാര കരാറുകളിൽ ഇക്കാര്യം വ്യക്‌തമാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ ഏറ്റവും ശക്‌തമായ കറൻസിയായി ആ ‘വിശ്വാസം’ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയപ്പോഴാണു പ്രധാനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയെ ഒരു വിപണിയായി മാത്രമാണ് ലോകം കണ്ടിരുന്നത്. ഇപ്പോൾ നിക്ഷേപത്തിനും വ്യാപാരത്തിനുമുള്ള പങ്കാളിയായി ഇന്ത്യ മാറിയിരിക്കുന്നു. വളർച്ചയിലേക്കു കുതിക്കാനുള്ള വിശ്വസ്‌ത പങ്കാളിയായാണ് ലോകം ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു ജീവനുള്ള പാലമായി ഇന്ത്യൻ പ്രവാസികൾ വർത്തിച്ചുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മലേഷ്യയിൽ പുതിയ കോൺസുലേറ്റ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യക്കാരുടെയും മലേഷ്യക്കാരുടെയും ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി കാര്യങ്ങളും. തമിഴ്‌ഭാഷ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാനഘടകമാണ്. ആഗോളതലത്തിൽത്തന്നെ പലയിടത്തും തമിഴ്‌സംസ്‌കാരം കാണാൻ കഴിയും. എം.ജി.ആറിന്റെ തമിഴ്‌ഗാനങ്ങൾ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് ഇഷ്‌ടമാണെന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
What do you feel about this post?
Like
Love
Happy
Haha
Sad

