കിളിമാനൂർ – യുവതിയുടെ കൈക്ക് വെട്ടിയ കേസിൽ പ്രതിയായ അമ്മാവൻ മണിക്കുട്ടൻ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിനു സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്. സ്‌കൂട്ടർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടിവിലാണ് പോങ്ങനാട് സ്വദേശിനിയായ സിന്ധുവിനെ മണിക്കുട്ടൻ ആക്രമിച്ചു കൈകൾക്ക് വെട്ടി പരിക്കേൽപ്പിച്ചത്. ഒരു കൈപ്പത്തി ഏതാണ്ട് വേർപെട്ട നിലയിലാണ്.


