‘അൻപ് 2025’ ജില്ലാതല ബോധവൽകരണ കാമ്പയിൻ

Pathanamthitta

ADOOR – അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ നേതൃത്വത്തിൽ എൽഎൽസികളുടെ സഹകരണത്തോടെ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന ബോധവൽകരണ കാമ്പയിൻ ‘അൻപ് 2025’അടൂരിൽ സംഘടിപ്പിച്ചു. അടൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റീന സാമുവൽ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശം സംരക്ഷിക്കേണ്ടതും അവരെ സാമൂഹികമായി ഉൾക്കൊള്ളിക്കേണ്ടതും സമൂഹത്തിന്റെ കടമയാണെന്ന് റീന സാമുവൽ പറഞ്ഞു.

ഭിന്നശേഷി അവകാശ നിയമത്തിലെ പ്രധാന വ്യവസ്ഥകളും അവകാശലംഘനങ്ങൾക്കെതിരെ സ്വീകരിക്കാവുന്ന നിയമപരമായ നടപടികളും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി. ടി. ബാബുരാജ് വിശദീകരിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസർ ജെ ഷംലാ ബീഗം, ഡെപ്യൂട്ടി സെക്രട്ടറി ആർ രാജീവ് , എൽ എൽ സി ജില്ലാ കോർഡിനേറ്റർ ധന്യ മോഹൻ, കെ.എസ്.എസ്.എം കോ-ഓർഡിനേറ്റർ എ. എൽ പ്രീതാകുമാരി , സീനിയർ സൂപ്രണ്ട് എം. എസ് ശിവദാസ് എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *