പത്തനംതിട്ട – കുമ്പഴ മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 64ാമത് വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന വൊക്കേഷണൽ ഇൻസ്ട്രക്ടർ മേരിക്കുട്ടി ജോർജ്, എസ്.എസ് എൽ സി, പ്ലസ്ടു വിദ്യാർത്ഥികൾ എന്നിവരുടെ യാത്രയയപ്പും സംയുക്തമായി നടന്നു.
സ്കൂൾ പ്രിൻസിപ്പാൾ ദിപു ഉമ്മൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ ചെയർ പേഴ്സൺ സിന്ധു അനിൽ ഉത്ഘാടനം ചെയ്തു.
ജില്ലാ ഡെപ്യൂട്ടി കളക്ടർ മിനി തോമസ് മുഖ്യസന്ദേശം നൽകി. റവ. ഫാ അജി തോമസ് ഫിലിപ്പ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ രെഞ്ചു ഉമ്മൻ, വാർഡ് കൗൺസിലർ അംബിക വേണു, ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്, റോജിപോൾ ദാനിയേൽ, ഡി.മധുസൂദനൻ, വിനോദ് പി , ഗീവർഗീസ് ശമുവേൽ, എസ്. സുനിൽ കുമാർ, പി ടി എ പ്രസിഡൻ്റ് ജോമോൾ ഒ ജെ എന്നിവർ പ്രസംഗിച്ചു
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

