പത്തനംതിട്ട – ജില്ലയുടെ പരമ്പരാഗത കലാരൂപമായ പടയണിയുടെ വിവരവുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയാറാക്കിയ കലണ്ടർ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഡിറ്റിപിസി സെക്രട്ടറി കെ ജി അജേഷിന് കൈമാറി പ്രകാശനം ചെയ്തു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നടക്കുന്ന പ്രധാന പടയണി ഉത്സവങ്ങൾ, സംഘടിപ്പിക്കുന്ന ക്ഷേത്രങ്ങൾ, ഉത്സവ തീയതി, സ്ഥലം സംബന്ധമായ വിവരം എന്നിവ ഉൾക്കൊള്ളുന്നതാണ് കലണ്ടർ. പടയണി വ്യാപകമായി പ്രചരിപ്പിക്കുന്നതിനാണ് കലണ്ടർ തയ്യാറാക്കിയത്. പ്രാദേശിക കലാരൂപങ്ങളെ ടൂറിസവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഡിറ്റിപിസിയുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് സംരംഭം. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പടയണിയെ വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ സമീപ്യമാക്കുക, പടയണിയുടെ സാംസ്‌കാരിക മൂല്യവും കലാപാരമ്പര്യവും സംരക്ഷിച്ച് വരും തലമുറകളിലേക്ക് കൈമാറുക എന്നതാണ് ലക്ഷ്യം. ഡിറ്റിപിസിയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പടയണി കലണ്ടർ ലഭ്യമാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

