പരിസ്ഥിതി സംരക്ഷണം ഭാവിക്ക് മുതൽക്കൂട്ട് : ജില്ലാ കലക്ടർ

Pathanamthitta

പത്തനംതിട്ട – പരിസ്ഥിതിയുടെ സംരക്ഷണം ഭാവി തലമുറയ്ക്ക് മുതൽക്കൂട്ടാകുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ. ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലയിൽ സംഘടിപ്പിച്ച പ്രശ്‌നോത്തരി, ഉപന്യാസ മത്സരങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളി നിർവഹിക്കുകയായിരുന്നു ജില്ലാ കലക്ടർ.

പരിസ്ഥിതി സംരക്ഷണത്തിലൂടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടും. പൊതു ഇടങ്ങളിലും നദികളിലും മാലിന്യം കെട്ടിക്കിടക്കുന്നത് രോഗം പടരാൻ കാരണമാകും. ശരിയായ മാലിന്യ സംസ്‌കരണം ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്വമാണ്. മാലിന്യങ്ങൾ വേർതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നത് ശുചിത്വവും ആരോഗ്യകരവുമായ സമൂഹം നിർമിക്കാൻ സഹായിക്കും. മരങ്ങൾ നടുക, മെൻസ്ട്രൽ കപ്പ് പ്രോൽസാഹനം, മാലിന്യ നിർമാജനത്തിന്റെ ആവശ്യകതയും അവബോധവും നൽകുക, പുഴകളുടെയും നദികളുടെയും പുനര്ജ്ജീവനം തുടങ്ങി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനം ഹരിത കേരളം മിഷൻ ജില്ലയിൽ നടത്തുന്നുണ്ട്. പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള ബോധം വിദ്യാർത്ഥികളിൽ വളർത്തുന്നത് ഭാവിയിൽ അവരെ നല്ല ശീലങ്ങൾക്ക് ഉടമകളാക്കി മാറ്റുമെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു.

മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സക്കറിയ അധ്യക്ഷനായി. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജി അനിൽകുമാർ, വിദ്യാകരണം ജില്ലാ കോർഡിനേറ്റർ എ കെ പ്രകാശ്, മാർത്തോമ ഹയർസെക്കൻഡറി സ്‌കൂൾ പ്രധാന അധ്യാപിക മിനി തോമസ്, ബേഡേഴ്സ് പത്തനംതിട്ട പ്രസിഡന്റ് ജിജി സാം, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *