തിരുവല്ല : ഗുണ്ടാപ്പിരിവ് നൽകാത്തതിന് തിരുവല്ലയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. കേസിൽ പത്തനംതിട്ട സ്വദേശി സുബിൻ അലക്സാണ്ടറടക്കം മൂന്നു പേർ അറസ്റ്റിലായി. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം. ആറുപേർ ചേർന്നാണ് യുവതിയെ ആക്രമിച്ചതെന്നാണ് പരാതി. ബാക്കിയുള്ള മൂന്നുപേർക്കായി അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

