പത്തനംതിട്ട – 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുന്നതിന് പത്തനംതിട്ട കലക്ടറേറ്റിൽ ഇ.വി.എം ഡെമോൻസ്ട്രേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ സെന്റർ പ്രവർത്തിക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് തുടങ്ങിയവയുടെ പ്രവർത്തനവും അവ സംബന്ധിച്ച സംശയ നിവാരണവും ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ഡെമോൻസ്ട്രേഷൻ സെന്ററിൽ നിന്നും ലഭ്യമാകുമെന്ന് ഇലക്ഷൻ ഡെപ്യുട്ടി കലക്ടർ ബീന എസ്.ഹനീഫ് അറിയിച്ചു.
ജില്ലാതല ഇലക്ഷൻ നോഡൽ ഓഫീസർ കെ.എസ് സിറോഷ് , ഇലക്ഷൻ ഡെപ്യുട്ടി തഹസിൽദാർ ജോസഫ് കാർഡോസ് തുടങ്ങിയവർ പങ്കെടുത്തു.


