മാതൃകയായി മാറിയ ഒരു മണ്ഡല മകരവിളക്ക് മഹോത്സവ സമാപ്തി ; ഡോ. അരുൺ എസ് നായർ IAS സംതൃപ്തിയോടെ മലയിറങ്ങും.

Kerala Pathanamthitta
Print Friendly, PDF & Email

സന്നിധാനം – പോലീസിന്റെയും, ഫയർഫോഴ്‌സിന്റെയും, വനം വകുപ്പ്, ദേവസ്വം ബോർഡ് അടക്കമുള്ള ജീവനക്കാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും ഒക്കെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനകാലം കുറ്റമറ്റതാക്കാൻ കഴിഞ്ഞത്. അതിന്റെയെല്ലാം ഏകോപനത്തിനു ചുക്കാൻ പിടിച്ച പത്തനംതിട്ട ജില്ലയുടെ ADM ആയ ഡോ. അരുൺ എസ് നായർ IAS ന്റെ മാതൃകാ പ്രവർത്തനങ്ങളെ അഭിനന്ദിക്കാതെ വയ്യ . !!

2024-25 ലെ ശബരിമല തീർത്ഥാടന കാലത്തെ മുഴുവൻ ചുമതലയും പത്തനംതിട്ട ജില്ലയുടെ ADM ആയ ഇദ്ദേഹത്തിനായിരുന്നു , കഴിഞ്ഞ കുറേ വർഷങ്ങളായി തീർത്ഥാടന കാലത്ത് തുടർക്കഥയായിരുന്ന പ്രശ്നങ്ങൾക്ക് ഈ വർഷം മാതൃകാപരമായ പരിഹാരം കാണാൻ കഴിഞ്ഞത് ഈ മിടുക്കനായ ഓഫിസറുടെ കഴിവാണ് എന്നുതന്നെ പറയാം. പ്രമുഖ മാധ്യമങ്ങളൊക്കെ കയ്യുംകെട്ടി വന്നുനിന്നവർക്കൊക്കെ സ്തുതി പാടുമ്പോൾ അവകാശവാദങ്ങളൊന്നുമില്ലാതെ നിശബ്ദമായി സ്വന്തം കടമ, മാതൃകാപരമായി നിർവ്വഹിച്ച ചാരിതാർത്ഥ്യത്തിൽ മലയിറങ്ങുന്ന ആയ ഡോ. അരുൺ എസ് നായർക്ക് ഒപ്പം തന്നെയാകും അയ്യപ്പൻറെ കടാക്ഷം. ഈ മണ്ഡലകാലം അടുത്തുനിന്നു വീക്ഷിച്ച ഞങ്ങൾക്ക് മനസിലായത് അങ്ങനെയാണ്.

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനായി കാനന പാതയിലൂടെ വരുന്ന അയ്യപ്പൻമാർക്ക് പ്രതേക പാസ് അനു വദിച്ചതും, ദേവസ്വം ബോർഡ് , പോലീസ്, വനം വകുപ്പ്, ഫയർഫോഴ്‌സ്, വാട്ടർ അതോറിറ്റി , KSEB, മെഡിക്കൽ ഡിപ്പാർട്ട് മെൻ്റ് മുതൽ കേന്ദ്ര സേനയെ വരെ ഏകോപിപ്പിച്ച് കഴിഞ്ഞ രണ്ടര മാസമായി രാവുംപകലും സ്ഥിരമായി സന്നിധാനത്ത് തമ്പടിച്ച് എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം നിർവ്വഹിച്ചത് ഇദ്ദേഹമാണ് , കഴിഞ്ഞ മണ്ഡല – മകരവിളക്ക് കാലം എല്ലാം സുഗമമായി പര്യവസാനിക്കുമ്പോൾ പ്രമുഖ മാധ്യമങ്ങൾ എല്ലാം തന്നെ നേതാക്കന്മാരെ പുകഴ്ത്തി വാർത്ത ചെയ്യുന്നത് കണ്ടപ്പോൾ, എല്ലാവരും വിസ്മരിച്ച, പറയാൻ മറന്നതോ ? ആയ ഒരു പേരാണ് ഡോ അരുൺ S നായർ IAS ൻ്റേത് എന്നാണു ഞങ്ങൾക്ക് തോന്നിയത്.

ടീം പത്തനംതിട്ടക്ക് വേണ്ടി, ദിലീപ് കുമാർ അനുഗ്രഹക്കൊപ്പം, ജിബു വിജയൻ ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *