പത്തനംതിട്ട ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടപടി കാര്യക്ഷമമായി പൂർത്തിയാക്കി: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അനുമോദിച്ചു

Pathanamthitta

പത്തനംതിട്ട – ജില്ലയിൽ തദ്ദേശതിരഞ്ഞെടുപ്പ് നടപടി സമാധാനപരമായും കാര്യക്ഷമമായും പൂർത്തിയാക്കിയതായി ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനുമോദന യോഗത്തിൽ അധ്യക്ഷനായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് നടപടി കൃത്യമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർ നടത്തിയ ഉത്തരവാദിത്തം അഭിനന്ദനാർഹമാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഇലക്ഷൻ കമ്മീഷന്റെ അനുമോദനം ജില്ലയ്ക്ക് ലഭിച്ചതായും ജില്ലാ കലക്ടർ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ചടങ്ങിൽ അനുമോദിച്ചു. തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ബി ജ്യോതി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബീന എസ് ഹനീഫ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *