പത്തനംതിട്ട – യൂത്ത് കോൺഗ്രസ് ടൗൺ- കുമ്പഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശബരിമല കൊള്ളയ്ക്കെതിരയും,പത്തനംതിട്ട നഗരത്തിലെ യാത്ര ദുരിതം അവസാനിപ്പിക്കുക അബാൻ മേൽപ്പാലം പണി പൂർത്തീകരിക്കുക എന്നി ആവിശ്യങ്ങൾ ഉന്നയ്ച്ചുകൊണ്ടുള്ള ഏകദിന ഉപവാസം സമാപനം കെ പി സി സി ജനറൽ സെക്രട്ടറി മോഹൻ രാജ് ഉൽഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ബഡ്ജറ്റിൽ ജില്ലെ അവഗണിച്ചു എന്നും ഈ അഞ്ചു വർഷംകൊണ്ട് ആരോഗ്യ മേഖല മുഴുവൻ തകർന്നു എന്നും അത്യാഹിതമായി ഒരു രോഗി ജില്ലാ ആശുപത്രിയിൽ എത്തിയാൽ കോന്നിയിൽ മെഡിക്കൽ കോളേജ് ഉണ്ടായിട്ട് പോലും കോട്ടയം മെഡിക്കൽ കോളേജിലേക്ക് ആശ്രയിക്കേണ്ടിവരുന്നത് ജില്ലയോടുള്ള ആരോഗ്യ മന്ത്രിയുടെ പിടിപ്പുകേട് എന്നും പി മോഹൻരാജ് പറഞ്ഞു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ,ഡി സി സി ജനറൽ സെക്രട്ടറിമാരായ ജാസിം കുട്ടി, സാമുവൽ കിഴക്ക്പുറം, പി കെ ഇഖ്ബാൽ അജിത് മണ്ണിൽ , നെജോ മെഴുവേലി, അൻസാർ മുഹമ്മദ്, വിഷ്ണു ആർ പിള്ള ,സുബഹാൻ, അബ്ദുൽ മുത്തലിഫ് ഇജാസ് ഖാൻ ,തഥാഗത് ,മുഹമ്മദ് സാദിഖ് അലൻ ,ടി സിദ്ദിഖ്,മുഹമ്മദ് ഷബീർ, അമാനുള്ള, സൽമാൻ, സുബിൻ, അജ്മൽ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ
ശബരിമല കൊള്ള,പത്തനംതിട്ട നഗരത്തിലെ യാത്ര ദുരിതം എന്നിവയിൽ പ്രതിക്ഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് ടൗൺ – കുമ്പഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിൻറെ സമാപനo കെ പി സി സി ജനറൽ സെക്രട്ടറി മോഹൻ രാജ് ഉൽഘാടനം ചെയ്യുന്നു


