പത്തനംതിട്ടയിൽ ഇന്നറിയാൻ

Pathanamthitta

പത്തനംതിട്ടയിൽ ഇന്നറിയാൻ

*അപേക്ഷ
കുഫോസിൽ 2025-26 അധ്യയന വർഷ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 21. ഇ മെയിൽ – admissions.kufos.ac.in. www.admissiom.kufos.ac.in. ഫോൺ 0484 2275032.

*കരാർ നിയമനം
പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആർ.കെ.വി.വൈ പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈൽയൂണിറ്റിലേക്ക് വെറ്ററിനറി സർജന്മാരെ കരാർ അടിസ്ഥാനത്തിൽ തിരെഞ്ഞടുക്കുന്നു. അഭിമുഖം ഏപ്രിൽ നാലിന് വൈകിട്ട് മൂന്നിന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ. യോഗ്യത ബിവിഎസ്സി ആൻഡ് എഎച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്ട്രഷൻ. ഫോൺ- 0468 2322762.

*അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയിലെ ഹോമിയോ ഡിസ്പെൻസറികളിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. യോഗ്യത സർക്കാർ അംഗീകൃത ഡി.എച്ച്.എം.എസ്/ബി.എച്ച്.എം.എസ്. വിലാസം ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ), രണ്ടാം നില, റവന്യൂ ടവർ, അടൂർ. dmohomeopta@kerala.gov.in അവസാന തീയതി ഏപ്രിൽ 20. പ്രായപരിധി 55 വയസ്. ഫോൺ- 04734 226063.

*അവധിക്കാല ക്യാമ്പ്
അടൂർ നോളജ് സെന്ററിൽ അവധിക്കാല ക്യാമ്പ് ഏപ്രിൽ ഒമ്പത് മുതൽ. 3- 12 ക്ലാസിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ – 04734 229998, 8547632016.

*ക്വട്ടേഷൻ
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് മാർക്കറ്റിൽ മാട്ടിറച്ചി വ്യാപാരം നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ നാലിന് വൈകിട്ട് മൂന്ന് വരെ. ഫോൺ – 04734 240637.

*ഇന്റേൺഷിപ്പ്
ഐ.എച്ച്.ആർ.ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്ന് മാസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലാണ് ഇന്റേൺഷിപ്പ്. ഈ വിഷയങ്ങളിൽ ബിരുദമുള്ളവർക്കും നിലവിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഫീസ് 3000 രൂപ. ഏപ്രിൽ ഏഴ് ഉച്ചയ്ക്ക് 12 ന് സർഫിക്കറ്റുമായി കോളജിൽ എത്തണം. ഫോൺ- 9495069307, 8547005046.

*ലൈബ്രറി ഓട്ടോമേഷൻ പരിശീലനം
ഐ. എച്ച്.ആർ .ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്ന് മാസത്തെ ലൈബ്രറി ഓട്ടോമേഷൻ ട്രെയിനിംഗിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. ലൈബ്രറി സയൻസ് ബിരുദം/ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. ഏപ്രിൽ ഏഴിന് രാവിലെ 10ന് രേഖകളുമായി കോളജിലെത്തണം. ഫോൺ- 9495069307, 8547005046, 9495106544.

*പ്രവേശനം
ഐ.എച്ച്.ആർ.ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഞ്ച് എ വൺ ലെവൽ കോഴ്സ് ഏപ്രിൽ 15ന് ആരംഭിക്കും. ഏപ്രിൽ 14 ന് മുമ്പ് പ്രവേശനം നേടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ – 9495069307, 8547005046, 9526743283.

*അപേക്ഷിക്കാം
ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 വർഷത്തെ രണ്ട് മുതൽ ഒമ്പത് ക്ലാസുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വിദ്യാലയത്തിൽ ലഭിക്കും. അവസാന തീയതി ഏപ്രിൽ 11.
ഫോൺ- 0468 2256000.

*മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പച്ചതുരുത്ത് നിർമ്മാണോദ്ഘാടനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ.കൃഷ്ണകുമാർ നിർവഹിച്ചു. അംഗം രശ്മി ആർ നായർ, സെക്രട്ടറി സുമേഷ് കുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

*വിഷു മെഗാ ഫെയർ
കോന്നി കയർഫെഡ് ഷോറൂമിൽ വിഷുവിനോടനുബന്ധിച്ച് ഏപ്രിൽ 15 വരെ ഓഫറുകൾ. കയർഫെഡ് മെത്തകൾക്ക് 35 മുതൽ 50 ശതമാനം വരെ വിലക്കിഴിവ്. സിംഗിൾകോട്ട്, ഡബിൾകോട്ട് മെത്തകൾക്കൊപ്പം മറ്റൊന്ന് സൗജന്യം. സ്പ്രിംഗ് മെത്തകൾക്കൊപ്പം ഹോസ്റ്റൽ ബെഡ്, തലയിണ, ബെഡ്ഷീറ്റ് എന്നിവയും ലഭിക്കും. കയർ മാറ്റുകൾക്കും പിവിസി ഡോർമാറ്റുകൾക്കും 10 മുതൽ 35 ശതമാനം വിലക്കിഴിവ്. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് പലിശരഹിത വായ്പയും പ്രത്യേക വിലക്കിഴിവും.
ഫോൺ – 9447861345

*അഭിമുഖം
പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സ സേവനം നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഏപ്രിൽ നാലിന് രാവിലെ 11 ന് അഭിമുഖം. ഫോൺ- 0468 2322762

*സ്‌പോട്ട് അഡ്മിഷൻ
തിരുവല്ലയിലെ അസാപ്പിന്റെ ഇലക്ട്രിക് വാഹന സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിൽ ആറ് ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ. ആറ് മാസം ദൈർഘ്യം. ഫോൺ 9495999688.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *