ആറന്മുള – ലോക പ്രശസ്തമായ കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന രണ്ടാമത് ഇൻ്റർനാഷണൽ കൺവൻഷന് മുന്നോടിയായി വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ IBRF (ഇൻ്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ്റെ) ആഭിമുഖ്യത്തിൽ വള്ളംകളിയുടെ പൈതൃക കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന Meet & Greet യോഗം മാർച്ച് 13 വെള്ളിയാഴ്ച ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.
ആറന്മുള ജലമേളയുടെ മുഖ്യ സംഘാടകർ പങ്കെടുത്ത യോഗത്തിൽ IBRF ഗ്ലോബൽ വൈസ് പ്രസിഡണ്ട് സാംബാദേവൻ കെ ജി അദ്ധ്യക്ഷനായി. IBRF ഗ്ലോബൽ പ്രസിഡന്റും കാനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യ സംഘടകനുമായ കുര്യൻ പ്രക്കാനം മുഖ്യാതിഥി ആയിരുന്നു. കനേഡിയൻ നെഹ്രു ട്രോഫിയുടെ രണ്ടാമത് ഇന്റർനാഷണൽ കൺവെൻഷൻ വൻ വിജയമാക്കാൻ എല്ലാ എല്ലാ വള്ളംകളി സ്നേഹികളുടെയും സഹായവും സഹകരണവും IBRF ഗ്ലോബൽ പ്രസിഡണ്ട് കുര്യൻ പ്രക്കാനം അഭ്യർത്ഥിച്ചു.
വള്ളംകളി ലോകത്തെ കൂട്ടിയിണക്കുന്ന IBRF ഈ മേഖലയ്ക്ക് ഒരു പുത്തൻ പ്രതീക്ഷ ആണെന്നും എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്നും പള്ളിയോട സേവാ സമിതി പ്രസിഡന്റ് കൂടിയായ സംബദേവൻ കെ ജി പറഞ്ഞു. ബി കൃഷ്ണകുമാർ, പ്രസാദ് ആനന്ദഭവൻ പ്രമുഖർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.


What do you feel about this post?
Like
Love
Happy
Haha
Sad

